Maangappoolu

മാങ്ങ പൂളു പോലൊരു പ്രായം കൊതി ഉപ്പിന് പോകുന്നു
നാവിൽ വെള്ള മൂറണ കാലം പുളി കൂട്ടിന് ചേരുന്നു
ഉള്ളിൽ തുളുമ്പണ മധുരം കൗമാരം മണം എല്ലാം തൂകി
ചെറു ചിരി പോലും ഇതളു വിരിക്കും പൂവുകൾ ആകുന്നു
കണ്ണും കണ്ണും ഉള്ളിലുള്ള കടലിനെ നോക്കി കവിതകൾ എഴുതുന്നു

മാങ്ങ ചുന പോലെ വെളുത്തും
മഴ കൊഞ്ചണ പോലെ ചിരിച്ചും
പാട കിളി പോലും മൂളി പാടണ പ്രായം
ചുണ്ടിൽ ചെറു പുഞ്ചിരി തഞ്ചും
കസ്തൂരി മുഖ കുരു പൊന്തും
കണ്ണിൽ ചെറു പ്രായത്തിന്റെ കുറുമ്പ് കിലുങ്ങും
പഴയോരി നെടു വീർപിൽ തൊട്ടു തലോടാൻ മാത്രം കാലം നിൽപാണ്
മാങ്ങ പൂളു പോലൊരു പ്രായം കൊതി ഉപ്പിന് പോകുന്നു
നാവിൽ വെള്ള മൂറണ കാലം പുളി കൂട്ടിന് ചേരുന്നു
മിണ്ടാൻ ഒരു നിമിഷം തന്നു
മൗനത്തിനു മധുരം തന്നു
ഈണത്തിൽ ഒരിൻപം ചേർന്ന് നനഞ്ഞു കുതിർന്നു
കാണുന്നൊരു പൂവിനും ഇഷ്ടം
കേൽകുന്നൊരു പാട്ടിനും ഇഷ്ടം
നോക്കുന്നതിൽ എല്ലാം അവളുടെ ചന്തം ഉണർന്നു
ഇഷ്ടം മുതൽ ഇഷ്ടം വരെയും നോക്കാൻ മാത്രം ഞാനും നിൽപാണ്
മാങ്ങ പൂളു പോലൊരു പ്രായം കൊതി ഉപ്പിന് പോകുന്നു
നാവിൽ വെള്ള മൂറണ കാലം പുളി കൂട്ടിന് ചേരുന്നു
ഉള്ളിൽ തുളുമ്പണ മധുരം കൗമാരം മണം എല്ലാം തൂകി
ചെറു ചിരി പോലും ഇതളു വിരിക്കും പൂവുകൾ ആകുന്നു
കണ്ണും കണ്ണും ഉള്ളിലുള്ള കടലിനെ നോക്കി കവിതകൾ എഴുതുന്നു
മാങ്ങ പൂളു പോലൊരു പ്രായം കൊതി കൂട്ടിന് പോകുന്നു
നാവിൽ വെള്ള മൂറണ കാലം പുളി കൂട്ടിന് ചേരുന്നു

Credits
Writer(s): Bijibal, P.s. Rafeeque
Lyrics powered by www.musixmatch.com

Link