Nokki Nokki

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാട തുമ്പിക്കും അറിയില്ല
ചങ്ങാലിപ്രാവിനുമറിയില്ല
ആർക്കുമറിയില്ല

നോക്കി നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

രാവുറങ്ങണ നേരത്തോ
പകൽത്തേരിറങ്ങണ നേരത്തോ
കാട്ടിറുക്കു കമ്മലിട്ടു നാട്ടുപാതയോരത്ത്
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ
പൂത്തതെപ്പോഴോ
ഇതൾ നീർത്തതെപ്പോഴോ
പൂത്തതെപ്പോഴോ
ഇതൾ നീർത്തതെപ്പോഴോ
ആലിലയും പാഴ് മുളയും മിണ്ടാത്ത നേരത്ത്
ചിങ്കാര പൂമുത്ത് നെഞ്ചിൽ വിരിഞ്ഞു
പൂത്തുനിറഞ്ഞു
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു

പൂമലയുടെ താഴത്തോ
മഴപ്പൂവു ചിന്നണ പാടത്തോ
ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ
പൂത്തതെങ്ങാണോ
ഇതൾ നീർത്തതെങ്ങാണോ
പൂത്തതെങ്ങാണോ
ഇതൾ നീർത്തതെങ്ങാണോ
വാർമയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
മന്ദാരപ്പൂമൊട്ടെൻ നേർക്ക് വിരിഞ്ഞു
പൂത്തുമലഞ്ഞു

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാട തുമ്പിക്കും അറിയില്ല
ചങ്ങാലിപ്രാവിനുമറിയില്ല
ആർക്കുമറിയില്ല



Credits
Writer(s): Vidyasagar, Rafeeq Ahammed
Lyrics powered by www.musixmatch.com

Link