Pattupettikara (From "Duniyavinte Orattath")

പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ

നിന്റെ പട്ടുറുമാലിന്റെ
കോന്തലിൽ കെട്ടിയ
പാട്ടിന്റെ സഞ്ചാരം
കേട്ടു നിൽക്കേ

തട്ടം മറച്ചൊരെൻ
നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം
നിൻ മുല്ല മുത്തം
മാവില ചൂരുള്ള
പൊന്നു മുത്തം

പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ

ആറ്റിക്കുറുക്കിയ
പാൽ നിലാക്കാറ്റിൽ
ഞാനോർത്തിരുന്നെത്രയോ
നാൾ കഴിച്ചു

കട്ടിലിൻ താഴത്തെ
കൊട്ടക്കുടുക്കയിൽ
കെട്ടി ഞാൻ സൂക്ഷിച്ച
നിൻ സമ്മാനം

ഒറ്റക്കിരുന്നപ്പോൾ
കെട്ടൊന്നഴിച്ചപ്പോൾ
പൊട്ടിത്തരിച്ചുപോയ്
തെറ്റാണെന്നോ
ഒന്ന് പൊട്ടി ചിരിച്ചതും
തെറ്റാണെന്നോ

പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ

പീടിക മുക്കിലെ
കൂട്ടം പിരിഞ്ഞപ്പോൾ
ചാമരക്കൈ വീശി
പോയതെന്തേ

മങ്ങിയൊരന്തി
വിളക്കുമായ് നീയെന്റെ
ചില്ലഴി വാതിലിൽ
വന്നു പിന്നെ

കത്തിക്കയറണ
കണ്ണീരു കൊണ്ടെത്ര
കുത്തുന്ന ചോദ്യങ്ങൾ
ചോദിച്ചില്ലേ
ഇളം പെണ്ണെന്ന പോൽ
ഞാനും നാണിച്ചില്ലേ

പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ

നിന്റെ പട്ടുറുമാലിന്റെ
കോന്തലിൽ കെട്ടിയ
പാട്ടിന്റെ സഞ്ചാരം
കേട്ടു നിൽക്കേ

തട്ടം മറച്ചൊരെൻ
നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം
നിൻ മുല്ല മുത്തം
മാവില ചൂരുള്ള
പൊന്നു മുത്തം



Credits
Writer(s): Rajeev Govindan, Indulekha Warrier
Lyrics powered by www.musixmatch.com

Link