Onam Vannee

ഓണം വന്നേ ഹേ
ചിത്രക്കിളി നീ പാടൂ

പൂവേ പൊലി പൂവേ പൊലി പൂപ്പൊലി പൊലി പൊലി പൂവേ
തുമ്പപ്പൂവേ നറുവെള്ളപ്പൂവിൻ നിറപൊലിയേ
കാറ്റേ പൂങ്കാറ്റേ ചിനു ചിനുങ്ങണ ചിങ്ങ കാറ്റേ
ചെല്ല കാറ്റേ കതിർ മണി നിര കൊയ്യാം പറ നിറയേ
തിരുമേനി മലനാട്ടിലെത്തും നേരം ഓണത്തുമ്പി തുള്ളും നൃത്തലാസ്യം

ശ്രുതി ചേർത്തൊരു കിളി പാട്ടുമായി
ഒരു താളമായി മിഴി തിരി തെളി തെളിയണ്
പാടുമീ പ്രിയ നാദമായി
രേ

പൂവേ പൊലി പൂവേ കിളി പാടി കളരവമായി
പൂവേ പൊലി പൂവേ നിറമാനമായി
പൂവേ പൊലി പൂവേ കിളി പാടി കളരവമായി
പൂവേ പൊലി പൂവേ നിറമാനമായി

വരവായിതാ മന്നൻ മഹാബലി
കാണുവാനീ തിരു ഓണ നാളിൽ
ഒരുമയാകും നൽ പൂക്കളങ്ങൾ
ഹൃദയം തീർക്കും സ്നേഹ പൂക്കളങ്ങൾ
ഓഹോഹോ
കളികളും കിളികളും പൂക്കളും കാഴ്ചയും ഓണമൊരുത്സവ മേളം
ഓഹോഹോ
പാണനും വീണയും തുള്ളലും കളിയായെ
ഓഹോഹോ
തപ്പെട് തകിലെട് കുഴലെട് താർപ്പിട്
മണ്ണിതിൽ നിറയണ മേളം
ഓഹോഹോ
ശ്രാവണ ചന്ദ്രിക തഴുകിയ രാവയെ
പൊന്നോണം വന്നേ ഹോയ്
നല്ലോണം വന്നേ
വരവേറ്റിടാം
സ്മൃതിയുണർത്താം

പറ നിറയേ സ്വർണ പൂക്കളുമായി
മഴവില്ലിൻ വർണ കുടമാറ്റം
നന്മയുമായി ചിങ്ങ തേരേറി
നറുചിരിയാല് മന്നനെ എതിരേൽക്കാം

ശ്രുതി ചേർത്തൊരു കിളി പാട്ടുമായി
ഒരു താളമായി മിഴി തിരി തെളി തെളിയണ്
പാടുമീ പ്രിയ രാഗമായി
രേ

പൂവേ പൊലി പൂവേ കിളി പാടി കളരവമായി
പൂവേ പൊലി പൂവേ നിറമാനമായി
പൂവേ പൊലി പൂവേ കിളി പാടി കളരവമായി
പൂവേ പൊലി പൂവേ നിറമാനമായി



Credits
Writer(s): Goutham Vincent, Josima Shaji
Lyrics powered by www.musixmatch.com

Link