Vaayaadikkaattu - From "Kozhipporu"

വായാടിക്കാറ്റു കണക്കേ വായോ മിഴി തായോ
ചേലോടീ പുഞ്ചിരിമുറ്റത്ത്
നാവാകെ കപ്പലു പായാൻ പോണെ മനമാകേ
മാറ്റേറും മായക്കാലം
ആരാവാരപ്പൂരം കൂട്ടേണ്ടേ ഗാഗുൽത്തേലേ
കൊട്ടാരത്തിൻ കൂടെക്കൂടേണ്ടേ ഹോയ്

താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ നാളു

ഇല്ലാമതിലുകൾ ഇല്ലാപതിരുകൾ
ഇല്ലാ പരിഭവമൊന്നും

ഓഹ് ഓഹ്
ഓഹ് ഓഹ്

തോരാച്ചിരിമഴ കൂട്ടാം കലപില
ആകെപ്പുകിലല വേണം

ഓഹ് ഓഹ്
ഓഹ് ഓഹ്

സൽക്കാരം കൂടാനായ് വന്നോരെല്ലാം
നാടാകെപ്പാട്ടായി പാടീടേണം
ഒരു വെള്ളിച്ചെല്ലക്കിണ്ണം തന്നിൽ
പൈമ് പാൽ തൂവേണം
പുണ്യാളൻമാർപോലും വാഴ്ത്തിപാടേണം

താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ നാളു

ഉള്ളാം മെഴുതിരി
ആളിത്തെളിയണൊരമ്മച്ചിരിയുടെ നാളം

ഓഹ് ഓഹ്
ഓഹ് ഓഹ്

തട്ടംമറിയണപ്പോലെ കിലുകിലെ
കുട്ടിപ്പടയുടെ ഘോഷം

ഓഹ് ഓഹ്
ഓഹ് ഓഹ്

ചങ്ങാത്ത കമ്പോളം കെങ്കേമമായ്
വിൽക്കാനും നേടാനും ഉത്സാഹമായ്
ഇവിടെന്നും മുറ്റത്തോണപ്പൂക്കൾ
നൃത്തംവെക്കുമ്പോൾ
എന്നാളും പൊന്നോളം ചന്ത ചിന്താണെ

താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ നാളു

വായാടിക്കാറ്റു കണക്കേ വായോ മിഴി തായോ
ചേലോടീ പുഞ്ചിരിമുറ്റത്ത്
നാവാകെ കപ്പലു പായാൻ പോണെ മനമാകേ
മാറ്റേറും മായക്കാലം
ആരാവാരപ്പൂരം കൂട്ടേണ്ടേ ഗാഗുൽത്തേലേ
കൊട്ടാരത്തിൻ കൂടെക്കൂടേണ്ടേ ഹോയ്

താളമുണ്ടേ കളിമേളമുണ്ടേ
ചെറുകൂട്ടിനുള്ളിൽ തത്തിത്തത്തി
തുള്ളിക്കോ നീ പുള്ളിപ്പൂങ്കോഴീ
പാട്ടുമുണ്ടേ ചുവടാട്ടമുണ്ടേ
ഈ വീട്ടിനുള്ളിൽ ചൊല്ലിത്തീരാ
സന്തോഷത്തിൻ താരപ്പൊൻ നാളു



Credits
Writer(s): Bijibal, Vinayak Sasikumar
Lyrics powered by www.musixmatch.com

Link