Poi Varaam

പോയ് വരാം. ഒന്നായ് പൊയ് വന്നീടാം പെണ്ണെ
ഓർക്കുന്നുവോ...
പണ്ടു പങ്കിട്ട പുളകങ്ങൾ നീ
നഗരോർമമയിൽ മഞ്ഞ് പെയ്യുന്നിതാ...
നിയോൺ വെളിച്ചങ്ങൾ രാവിൽ പൂക്കുന്നിതാ...

ജലകണങ്ങൾ വീണ വാഹനത്തിന്റെ സ് ഫടികജാലകത്തിന്റെ
അർദ്ധസുതാര്യതയിലൂടെ നമ്മൾ
നഗരം കണ്ടൊഴുകിയത് ഓർമ്മയില്ലേ...
അതിമനോഹരമായ ഒരു വർണ്ണസ്വപ്നം പോലെ നഗരം
നാം കണ്ടു തീർത്തത് നീ ഓർക്കാറുണ്ടോ?

ഏതോ മധുശാലയിൽ... വീഞ്ഞിൻ ചഷകങ്ങളിൽ
ഒന്നിച്ചുരുകീടും ഒന്നായ് അലിഞ്ഞീടും
മഞ്ഞു കഷ്ണങ്ങൾ മായാ ജാലങ്ങൾ
മദമെഴും പറവകൾ നമ്മൾ
നിശയുടെ ശലഭങ്ങൾ നമ്മൾ

ശെരികൾക്കും തെറ്റുകൾക്കും അപ്പുറത്ത് ഒരു മൈതാനമുണ്ടോ...
അവിടെവെച്ച് നമ്മൾ വീണ്ടും കണ്ടുമുട്ടുന്നുണ്ടോ...

ഏതേതോ സത്രങ്ങളിൽ... ഉന്മാദതല്പങ്ങളിൽ...
ഒന്നായ് ഉണർനീടും ഒന്നായ് വിടർനീടും
മന്ത്രകൂണായ് നാം മാരിവില്ലായ് നാം...

ഇരുവഴി പിരിയുന്നു നമ്മൾ...
നമ്മളെ ഓർക്കുന്നു ഞാനും...

പൊയ് വരാം ഒന്നായ് പോയ് വന്നീടാം പെണ്ണെ...
ഓർക്കുന്നുവോ...
പണ്ടു പങ്കിട്ട പുളകങ്ങൾ നീ
നഗരോർമമയിൽ നമ്മൾ നിറയുന്നിതാ...
ഏതോ കിനാവിൽ നാം കണ്ടു മുട്ടുന്നിതാ...



Credits
Writer(s): Arun Arun
Lyrics powered by www.musixmatch.com

Link