Nilaanadi

രാനിലാവു റാന്തലായ്
നാളമൊന്നു നീട്ടിയോ
മഞ്ഞുറഞ്ഞ വീഥിയിൽ
പെയ്തൊഴിഞ്ഞു രാമഴ

എന്നുടലാകവേ
ഇന്നൊരു മാന്ത്രികൻ
തന്നൊരു കമ്പളം ചൂടു നൽകും നേരം
തെന്നലു വീശവേ
മുന്നിലെ ജാലകം
തെല്ലൊരു പാളി മെല്ലെത്തുറക്കും നേരം
നിലാ... നദി നദി

ഈ രാവിലോരോ ജീവാണു പോലും
ഇണയൊന്നണയാൻ വഴിതേടവേ
കാണാതൊളിച്ചും പോകാൻ മടിച്ചും
പ്രണയം ഇനിയും പറയാതെ ഞാൻ
ഈ ദൂതുമായൊന്നു നീ ചെല്ലുമോ
പ്രേമാന്ധ ഞാനെന്നതും ചൊല്ലുമോ
നിലാ... നദീ നദീ

പ്രേമാർദ്രയീ ഞാൻ തേടുന്നകാര്യം
പറയാതറിയാൻ അവനാകുമോ
നേരിട്ടു കാണാൻ പോരാൻ നിനച്ചാൽ
ഉടനേ വരുവാൻ വഴി കാട്ടുമോ
പോരാൻ വിളക്കൊന്നു നീ കാട്ടുമോ
നാണിച്ചു കൺപൊത്തി നീ മായുമോ
നിലാ... നദീ നദീ

രാനിലാവു റാന്തലായ്
നാളമൊന്നു നീട്ടിയോ
മഞ്ഞുറഞ്ഞ വീഥിയിൽ
പെയ്തൊഴിഞ്ഞു രാമഴ

എന്നുടലാകവേ
ഇന്നൊരു മാന്ത്രികൻ
തന്നൊരു കമ്പളം ചൂടു നൽകും നേരം
തെന്നലു വീശവേ
മുന്നിലെ ജാലകം
തെല്ലൊരു പാളി മെല്ലെത്തുറക്കും നേരം
നിലാ... നദി നദി

നദി
നദി
നദി



Credits
Writer(s): Afzal Yusuff
Lyrics powered by www.musixmatch.com

Link