Mounam

ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു
ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു

ഋതുഭേദമേറെ മാഞ്ഞെങ്കിലും മായാതെ
ഒരു ചില്ല പൂത്തു നിൽക്കുന്നു
പ്രാണനിൽ ഒരു ചില്ല
പൂത്തുനിൽക്കുന്നു

ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു

ഒരു മഴ പെയ്തു തോരുന്നു
നമ്മൾ നനുമഴ നനഞ്ഞു നേരുന്നു
ഒരു മഴ പെയ്തു തോരുന്നു
നമ്മൾ നനുമഴ നനഞ്ഞു നേരുന്നു

നമ്മളിരുവരും കൈപുണർന്നറിയാതെ
പിരിയാതെ പുഴ പോലെ ചേർന്നൊഴുകുന്നു
ജീവനിൽ അറിയാതെ ചേർന്നലിയുന്നു

ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു

(ആ... ആ ആ... ആ ആ... ആ)

ഒരു മണം കാറ്റിലെത്തുന്നു
പ്രണയ മണമായ് എന്നിൽ നിറയുന്നു
ഒരു മണം കാറ്റിലെത്തുന്നു
പ്രണയ മണമായ് എന്നിൽ നിറയുന്നു
ഞാൻ പോലുമറിയാതെ എൻ വാതിൽ
മെല്ലെ തുറന്നു നീ
അണയുന്ന തോന്നലുണരുന്നു
അരികിൽ നീ അണയുന്ന
തോന്നലുണരുന്നു

ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു
ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു

ഋതുഭേദമേറെ മാഞ്ഞെങ്കിലും മായാതെ
ഒരു ചില്ല പൂത്തു നിൽക്കുന്നു
പ്രാണനിൽ ഒരു ചില്ല
പൂത്തുനിൽക്കുന്നു

ചെമ്പകം പൂത്തു നിൽക്കുന്നു
ഓർമ്മയിൽ ചെമ്പകപ്പൂ മണക്കുന്നു



Credits
Writer(s): Manu Mohanan, Gautham Mahesh
Lyrics powered by www.musixmatch.com

Link