Ardhram

തേൻ മാരിമുകിൽ കിളിവാതിലിൽ
പൂങ്കാറ്റു ശ്രുതി ചേർക്കുന്നുവോ
ഈ സ്നേഹമൊഴി കാതോർക്കവേ
വെണ്മേഘമയിൽ ചിറകാട്ടിയോ
പുലർകാലം വെയിൽകാലമേൽക്കുന്നിതാ
പുതുമഞ്ഞിൽ നിറമേഴും കലരുന്നിതാ
ഈ കളിവീടിൻ മിഴിനാളം തെളിയുന്നിതാ

തേൻ മാരിമുകിൽ കിളിവാതിലിൽ
പൂങ്കാറ്റു ശ്രുതി ചേർക്കുന്നുവോ

ഈ. കണലിൽ തണുവിൽ പതിയെ
രാകനവും അഴകായി വിരിഞ്ഞേ
വീണയിൽ വിരൽതൊട്ടാൽ ഉണരുന്ന പോലെ
വേനലിൽ മഴ മൂളി പടരുന്ന പോലെ
ലോലമനസാകെ സ്നേഹമെഴുതുന്നു
ദൂരവഴി നീളെ യാത്ര തുടരുന്നു

തേൻ മാരിമുകിൽ കിളിവാതിലിൽ
പൂങ്കാറ്റു ശ്രുതി ചേർക്കുന്നുവോ
ഈ സ്നേഹമൊഴി കാതോർക്കവേ
വെണ്മേഘമയിൽ ചിറകാട്ടിയോ

ഈ പകലിൻ പടവിൽ പിറകെ
നാം ഒരുപോൽ ഹൃദയം പകർന്നേ
സാഗരം തിരയോടു മൊഴിയുന്ന പോലെ
സ്വാന്തനം ശ്രുതിയോടു പകരുന്നതാര്
ശോകവനമേഘം സ്നേഹനിറവാലെ
ആരുമറിയാതെ ദൂരെ മറയുന്നേ

തേൻ മാരിമുകിൽ കിളിവാതിലിൽ
പൂങ്കാറ്റു ശ്രുതി ചേർക്കുന്നുവോ
ഈ സ്നേഹമൊഴി കാതോർക്കവേ
വെണ്മേഘമയിൽ ചിറകാട്ടിയോ
പുലർകാലം വെയിൽകാലമേൽക്കുന്നിതാ
പുതുമഞ്ഞിൽ നിറമേഴും കലരുന്നിതാ
ഈ കളിവീടിൻ മിഴിനാളം തെളിയുന്നിതാ

തേൻ മാരിമുകിൽ കിളിവാതിലിൽ
പൂങ്കാറ്റു ശ്രുതി ചേർക്കുന്നുവോ
ഈ സ്നേഹമൊഴി കാതോർക്കവേ
വെണ്മേഘമയിൽ ചിറകാട്ടിയോ



Credits
Writer(s): Rajeev Alunkal, Shameer Madatharayil
Lyrics powered by www.musixmatch.com

Link