Paribhavam Namukkini (From "Swantham")

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടു കൂടാം

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടു കൂടാം

പ്രിയസഖീ, പ്രണയിനീ
പ്രിയസഖീ എൻ പ്രണയിനീ നീ
അനുരാഗിണിയായി അരികിൽ വരൂ
പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടു കൂടാം

കൊതി തീരും വരെ സ്നേഹിച്ച് ജീവിതം
സൗരഭ്യസുന്ദര ഗീതമാക്കാം
കൊതി തീരും വരെ സ്നേഹിച്ചു ജീവിതം
സൗരഭ്യസുന്ദര ഗീതമാക്കാം

വായിച്ചു തീരാത്ത മൗനമീ ഓർമ്മകൾ
കാതോർത്തു കേട്ടിനി ആസ്വദിക്കാം
പരിഭവം, പരിഭവം
പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടു കൂടാം

നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും
എന്നെ നിനക്കു ഞാൻ കാഴ്ച വെയ്ക്കാം
നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും
എന്നെ നിനക്കു ഞാൻ കാഴ്ച വെയ്ക്കാം

മിഴി ചിമ്മിയുണർന്നു ഒരു സാന്ത്വനമായ്
എന്നിൽ വന്നലിയൂ സങ്കീർത്തനമായ്
പരിഭവം, പരിഭവം

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടു കൂടാം
പ്രിയസഖീയെൻ പ്രണയിനീ നീ
അനുരാഗിണിയായി അരികിൽ വരൂ



Credits
Writer(s): Vijayan East Coast, M Jayachandran
Lyrics powered by www.musixmatch.com

Link