Neeye Bhoovin - From "The Great Indian Kitchen"

നീയെ ഭൂവിൻ നാദം രൂപം
വീറായ് മുന്നിൽ മാറും നേരം
വീഴാതെങ്ങും നീളും നാളം
നീയേ തീയായ് ആളും ലോകം
പാശബന്ധനാത് സർവ്വം മോചയ
ജീവദായിനീ ഹെ നാരീ നീ
മഹിതചരിതമതേറെ പറയുവതിന്നിനി നേരം
മതിയാവതില്ലിഹ ബാലെ
പരിചൊടു പോവുക നീയേ
മതി ശോകഭാവമേതേറെ
മതിയിൽ നിൻ ഉൾമുഖമാകെ
ഉണർന്നാൽ നീ നിർജ്ഝരി മാതെ
വളർന്നീടു ഈ ജഗത്താകെ
നീയേ നാരീ മഹാബലരൂപിണി
നിൻ പദധൂളിയിൽ മായുമീ നാകമേ
മഹാസൂര്യമതിശുഭതാരക പ്രോജ്ജ്വലമീമുഖം വാഴണമീ വിധേ



Credits
Writer(s): Sooraj S Kurup, Dhanya Suresh
Lyrics powered by www.musixmatch.com

Link