En Manaalan

കണ്ണുനീർ മായുമോ
കഥനങ്ങൾ തീരുമോ
തിരകളും ശാന്തമാകുമോ
എൻ യേശുവേ

എൻ മണാളൻ ചേർക്കുവാനായി
എന്നു വാനിൽ കാണുമോ?
എന്റെ ഭാരം തീരും നാൾക്കായി
എത്ര കാലം താങ്ങേണം
കണ്ണുനീർ മാറും ആ ദിനം
കൺകളാൽ കാണും കാന്തനെ
കണ്ണുനീർ മാറും ആ ദിനം
കൺകളാൽ കാണും കാന്തനെ

പടകിലെൻ കൂടെ ഇരുളിലെൻ ചാരെ
തിരകളേഷും നേരം
എൻ പ്രിയൻ രക്ഷകൻ
പടകിലെൻ കൂടെ ഇരുളിലെൻ ചാരെ
തിരകളേഷും നേരം
എൻ പ്രിയൻ രക്ഷകൻ
കാത്തു കാത്തെൻ കൺകൾ നീറും
നാളുകളെന്നു മായുമോ
എൻ പ്രിയനെ ഒന്നു കാണാൻ
എത്ര നാൾ ഞാൻ പാരിതെ

കണ്ണുനീർ മായുമോ
കഥനങ്ങൾ തീരുമോ
തിരകളും ശാന്തമാകുമോ
എൻ യേശുവേ



Credits
Writer(s): J.b. Joseph
Lyrics powered by www.musixmatch.com

Link