Naade Naattaare - From "Operation Java"

നാടേ നാട്ടാരേ
നാടേ നാട്ടാരേ
ജോലി ഇല്ലാ, ആ പേരുദോഷം മാറ്റിന്നേ
ആ കന്ന കൂലിയിട്ടു ബോണസു വാങ്ങീന്നേ
ആശകൾ ആകുന്ന പട്ടങ്ങൾ സ്വപ്നമാം ആകാശത്തിലൂടെ പറത്തീന്നെ
നാടാകെ കാക്കിയിട്ടു നാം പൊടി പാറ്റിന്നേ
കറുത്ത കുപ്പായ ദൂഷണം ചൂളീന്നേ
വിധി,.ആ കുംഭമെൻ്റെ കാലിന്റെ കീഴെ
ഇവിടെ വിധി... മിനുക്കി രാകിയൊരുക്കി ഞാൻ നല്ല ഭാവി
ഭൂമി,.അതിന്റെ അച്ചുതണ്ടിൽ കറങ്ങി
റൂമിൽ,...അടച്ചു പൂട്ടി ഇനി ഇരിക്കണ്ട
കൈലി ... ഉടുത്തു നടന്നവരൊക്കെ മാറി
കൈലി ... ആ ജെന്നെർനെ വേണ്ടാ നമ്മ ടൈഗ
ഇടിവെട്ട് സൈസിലുള്ള, മാരിയിൽ കെട്ടിടാത്ത,തീഗോള പന്തങ്ങളെ ഏറ്റെടാ
നാളെയെൻറെ കടകളിൻ, ആ കെട്ട ചിന്തകളെ,ചിന്തേറിട്ട് മുന്നിലെത്തെടാ

ഹുക് പോരട്ടെ
നാടേ നാട്ടാരേ
ഇത് വരെ കണ്ടത് പ്രീപറേഷൻ
നാടേ നാട്ടാരേ
ഇപ്പൊ കഴിഞ്ഞത് ഒപി ഓപ്പറേഷൻ
നാടേ നാട്ടാരേ
ഇത് വരെ കണ്ടത് പ്രീപറേഷൻ
നാടേ നാട്ടാരേ
ഇനി വരുന്നത് ജാവ ഓപ്പറേഷൻ

നാനനന നനനന നാനാനാനാ
നാനനന നാനനാനനാനനാന
നാനനന നനനന നാനാനാനാ
നാനനന നാനനാനനാനനാന
തിരു മാലി ഗോ
ഈ നാട്ടിലുണ്ട് ഇന്ന് പല പല ജാതി
ചിലർക്കുണ്ട് പണം ചിലരെല്ലാം കാലി
ഞാൻ ഓട്ടയടിച്ചു നടന്നത് ഒരു കാലം
തിരിഞ്ഞങ്ങു നോക്കുമ്പോൾ അതുമൊരു പാഠം
കരകാണാക്കടലില് വല വീശി,വലയിൽ തടഞ്ഞത് കോർത്തിണക്കി,വില പേശി,നിലനിൽപ്പ് പ്രശ്നം,പ്രാരാബ്ധം കടക്കെണി,എനിക്ക് ലഭിച്ചത് എല്ലാമേ തുച്ഛം,തിരിച്ചടി
നാട്ടുകാരോട് എനിക്കൊരെയൊരെ ചോദ്യം,വേറൊരുത്തന്റെ കാര്യത്തിൽ നിങ്ങൾക്കെന്താ ചേതം,
ആർക്കു വേണം നിന്റെയൊക്കെയനുവാദം,സ്വന്തം കാര്യം നോക്കിയാൽ ജീവിതം നിസാരം
ഇതുയെന്റെ ജീവിതം നിങ്ങൾക്കില്ല സ്വാഗതം,മനസ്ഥിതി മാറ്റണം എന്നിട്ടെന്നെ കാണണം,ഒരുമിച്ചു നീങ്ങുമ്പോൾ തിരിഞ്ഞങ്ങു നടക്കാതെ,പോളിവാക്കു കേൾക്കാതെ മുന്നോട്ടു പോകേണം
ഓ... ഓ...
മച്ചാ മാറ്റർ പറ പറ മാറ്റർ പറ

എഞ്ചിനീയർ ഉണ്ട് കൂലിക്കാരൻ വരണ്ടേ,ഡോക്ടറുമാരുമുണ്ട് പാട്ടുകാരൻ വരണ്ടേ,പല തരം ജോലികള് കയറിടേണ്ട,പല സൗജന്യം കിട്ടണന്നു പറഞ്ഞീടല്ലേ

പ്രൊഫസറുമുണ്ട് ചെത്തുകാരൻ വരണ്ടേ,ഗള്ഫുകാരനുണ്ട് കൃഷിക്കാരൻ വരണ്ടേ,എല്ലാം ജോലിക്കുമന്തസ്സു കൊടുത്തിട്ടുണ്ടേ,ഈ കാര്യം നിങ്ങളൊന്നു സമ്മതിച്ചു തരണ്ടേ

(എടാ അന്തസ് വേണമെടാ മനുഷ്യനായി കഴിഞ്ഞാൽ)

നാടേ നാട്ടാരേ
എന്തിനു ഇങ്ങനെ പുച്ഛം പുച്ഛം
കോട്ടും പത്രാസും മാത്രം മതിയോടോ

നാടേ നാട്ടാരേ
ജോലിയതെന്താണേലും നമ്മുടെ ഉള്ളിൽ ബോധിച്ചാൽ പിന്നങ്ങടു പൊളി മച്ചൂ

എല്ലാരും ഒന്നാണെന്നറിയാൻ വേണം
നല്ല മനസ്

(എല്ലാം ഒകായ് ആ)
ഇത് തന്നെയാണ് നിന്നെ കാർന്നു തിന്നും
ഫങ്കസ്
നാടേ നാട്ടാരേ
ഒരു ജോലി കിട്ടാനായി നമ്മൾ ചെയ്യും തപസ്സു
നാടേ നാട്ടാരേ
ചന്തമുള്ള ജോലി മാത്രമല്ല അന്തസ്സ്



Credits
Writer(s): Jakes Bejoy, Febin Joseph, Vishnu Ms
Lyrics powered by www.musixmatch.com

Link