Thekkoram Kovilil Ninnu - From "Randu"

ഓ തെക്കോരം കോവിലിൽ നിന്നും ശഖൊലിയുണരുന്നേ
വടക്കോരം മണികൾ മുഴങ്ങി ബാങ്കൊലിയും കേട്ടേ
തെക്കോരം കോവിലിൽ നിന്നും ശഖൊലിയുണരുന്നേ
വടക്കോരം മണികൾ മുഴങ്ങി ബാങ്കൊലിയും കേട്ടേ
കുന്തിരിക്കപ്പുകയും ഊദും ചന്ദനവും കൊണ്ടേ
അമ്പിളിക്കല കണ്ട് കുളിർന്നേ
ഓംകാരം കേട്ടേ
തോളും തോളും ചേർന്നോരുമിചിട്ടങ്ങനെയെന്നളിയാ
നേരും നെറിയും കൂറും പൊരുളും കാക്കട പൊന്നളിയാ
അളിയാ കാക്കട പൊന്നളിയാ

തിരിയെല്ലാം പലതായാലും
ഇരുൾ നീക്കും വെട്ടമിതൊന്ന്
തിരിയെല്ലാം കരിയുമ്പോഴും
വഴികാട്ടാൻ വെട്ടമിതൊന്ന്
ഒരു കോടി മതങ്ങൾ ജനിച്ചൂ
അതുപോലെ മരിച്ചു മറഞ്ഞൂ
പല പേരു കരഞ്ഞു വിളിച്ചൂ
ഒരു ദൈവ മതെല്ലാം കേട്ടൂ
ഒരു ദൈവ മതെല്ലാം കേട്ടൂ

തോളും തോളും ചേർന്നാൽ രണ്ടല്ല ഒന്നാണെന്നളിയാ
പൊന്നും പൂവും മണ്ണിനു രണ്ടല്ലൊന്നാണെന്നളിയാ
ഒന്നാണെന്നളിയാ
ഹീറാഗുഹ കേട്ടൊരു വാക്കും
ഗീതാമൃത ധാരയുമൊന്ന്
പടിഞ്ഞാട്ടു തിരിഞ്ഞു വണങ്ങാം
കെഴക്കോട്ടും ശ്രീ ഭാഗവാനേ
പല പൂക്കളുമൊന്നായ് വിരിയും
മലർവാടിക പോലൊരു നാട്
ഒരുമിച്ചൊരു പോലേ കഴിയും
മഴ പാടിയുണർത്തണ നാട്
മഴ പാടിയുണർത്തണ നാട്
എന്നും കുന്നും ഒന്നായ് നീങ്ങാം
രണ്ടായ് വേണ്ടളിയാ
ഒന്നും ഒന്നും ചേർന്നാലിമ്മിണി വലിയൊരൊന്നളിയ
ഇമ്മിണി വല്യോരൊന്നളിയാ
എന്നും കുന്നും ഒന്നായ് നീങ്ങാം
രണ്ടായ് വേണ്ടളിയാ
ഒന്നും ഒന്നും ചേർന്നാലിമ്മിണി വലിയൊരൊന്നളിയ
ഇമ്മിണി വല്യോരൊന്നളിയ



Credits
Writer(s): Rafeeque Ahammed, Bijibal
Lyrics powered by www.musixmatch.com

Link