Neeyen Kannil (From "Neeyen Kannil")

നീയെൻ കണ്ണിലന്നാദ്യം
നിറമലിയുമീറൻ തൂവലായി
കാവൽ തേരിറങ്ങുമാ
കനവിലൊരു മോഹം മൗനമായി
പാവനൊഴുകുമേതോ നിഴൽ വഴികൾ തോറും
പുതുമഴയിലോളം കളമെഴുതുമോരോ
തീരം പുൽകി നീയും ഞാനും ഒന്നായി പോയിടാം
താരം പെയ്ത രാവിൽ മെല്ലെ ഈണം മൂളിടാം

നീയെൻ കണ്ണിലന്നാദ്യം
നിറമലിയുമീറൻ തൂവലായി
കാവൽ തേരിറങ്ങുമാ
കനവിലൊരു മോഹം മൗനമായി

പൂവിൻ തുമ്പിൽ കാലം നെയ്യും
മഞ്ഞിൻ കണവും ഞാനും
ഒന്നായി കാറ്റിൻ ഓരം തേടി
വിണ്ണിൽ ഉയരും നേരം
തമ്മിൽ പറഞ്ഞ മോഹം
നിന്നിൽ നിറഞ്ഞു നിന്നു
കണ്ണിൽ തുളുമ്പി വീഴും
മിന്നൽ പളുങ്ക് മേലെ
പൂവിട്ടു മേഘം, പൂമുല്ല പോലെ പൂമാരി പെയ്യുന്നിതാ

നീയെൻ കണ്ണിലന്നാദ്യം
നിറമലിയുമീറൻ തൂവലായി

വേനൽ ചില്ലിൽ കൂടേറും നീ
ഉയരെ മുകിലിൽ ഞാനും
കാതിൽ പാട്ടിൻ ചൂളം മൂളും
പൂവാൻ കിളിയും ചാരെ
ഒന്നായി പറഞ്ഞ മോഹം
ഉള്ളിൽ തെളിഞ്ഞു മൂകം
എന്നിൽ നിറഞ്ഞ സ്നേഹം
നിന്നിൽ പകർന്ന നേരം
പൂവാക പോലും പൂമുട്ടു ചൂടി പൂക്കാലമാകുന്നിതാ

നീയെൻ കണ്ണിലന്നാദ്യം
നിറമലിയുമീറൻ തൂവലായി
കാവൽ തേരിറങ്ങുമാ
കനവിലൊരു മോഹം മൗനമായി
പാവനൊഴുകുമേതോ നിഴൽ വഴികൾ തോറും
പുതുമഴയിലോളം കളമെഴുതുമോരോ
തീരം പുൽകി നീയും ഞാനും ഒന്നായി പോയിടാം
താരം പെയ്ത രാവിൽ മെല്ലെ ഈണം മൂളിടാം



Credits
Writer(s): Sayoojya Das, Psy. Swargeeya Asgar
Lyrics powered by www.musixmatch.com

Link