Athiraliyum

അതിരലിയും കരകവിയും പ്രവാഹമായ്
ഒഴുകുകയായ് അമൃതനദി അനാദിയായ്
സുഖസ്നേഹ സാന്ത്വനം ഹൃദയാർദ്ര സൗരഭം
തണലായി ഞാനിതാ ഇനി വരാം വരാം വരാം
അതിരലിയും കരകവിയും പ്രവാഹമായി

ആടിയാടി എന്നും നിന്റെ ആത്മാവിൻ തൊട്ടിലിൽ ഞാൻ
വീണുറങ്ങി അമ്മേ നിന്റെ വാത്സല്യം കാവലായ്
ഇന്നെൻ തോളിൽ ഞാൻ നിന്നെ ചേർത്താലും
എന്നും താരാട്ടും ആ കൺപീലി
എന്നെ കൂടാതെ വഴിയെങ്ങും പോകാതെ
മിന്നാമിന്നായി നീ പറന്നീടും
തേൻനിലാവു പോലെയീ ചിരി ചിരി ചിരി

വേനലായി ഒന്നൊന്നായ് നിൻ
കിളിത്തൊങ്ങൽ തൂവൽ വീഴും
നോവെരിഞ്ഞു
അമ്മേ നിന്നെ താങ്ങുമീ കൈകളിൽ
പണ്ടെന്നോ നീ തന്നൊരല്ലിപ്പൂന്തേനായ്
എന്നിൽ തങ്ങുന്നു ആ സംഗീതം
എണ്ണിത്തീരാതെ പല ജന്മം പോയാലും
അമ്മയ് ക്കൊപ്പം ഞാൻ തുടർന്നീടും
ആരുതന്നതാരു നീ നിധി നിധി നിധി

അതിരലിയും കരകവിയും പ്രവാഹമായ്
ഒഴുകുകയായ് അമൃതനദി അനാദിയായ്
സുഖസ്നേഹ സാന്ത്വനം ഹൃദയാർദ്ര സൗരഭം
തണലായി ഞാനിതാ ഇനി വരാം വരാം വരാം



Credits
Writer(s): Vinaayak Sasikumar, Vishnu Vijay
Lyrics powered by www.musixmatch.com

Link