Nidhraye Punarnittum

ആ, ആ
ആ, ആ

താമരയിതൾ പോൽ നിൻ നയനങ്ങൾ
അതിൽ തെളിയുന്നു താരക കിരണങ്ങൾ
താമരയിതൾ പോൽ നിൻ നയനങ്ങൾ
അതിൽ തെളിയുന്നു താരക കിരണങ്ങൾ
എങ്ങനെ ചൊല്ലും, എന്തിനോടുപമിക്കും
എൻമോഹം എങ്ങനെ പറയും ഞാൻ?
എൻമോഹം എങ്ങനെ പറയും ഞാൻ?

ആ, ആ

ഈ പ്രണയ തല്പത്തിൽ
നിദ്രയെ പുണർന്നിട്ടും
സ്വപ്നം കണ്ടുറങ്ങുവാൻ കഴിഞ്ഞില്ലല്ലോ
ഈ പ്രണയ തല്പത്തിൽ
നിദ്രയെ പുണർന്നിട്ടും
സ്വപ്നം കണ്ടുറങ്ങുവാൻ കഴിഞ്ഞില്ലല്ലോ
ആ മുഖദീപ്തിയിൽ വാടി തളർന്നു
ഒരുകനൽ തരിയായ് എരിയുന്നു ഞാൻ
ഒരുകനൽ തരിയായ് എരിയുന്നു ഞാൻ

സ-സ നി രി സ, ഗ രി സ നി, പ-പ-പ മ ധ പ
പ മ ധ പ, ഗ രി മ ഗ, പ
ധാ, ആ

ഈ മലർ വാടിയിൽ ഏകയായ് നിൽപ്പു
എൻ മനം കാണാൻ വരികയില്ലേ?
ഈ മലർ വാടിയിൽ ഏകയായ് നിൽപ്പു
എൻ മനം കാണാൻ വരികയില്ലേ?
സ്വപ്നങ്ങളില്ലാതെ ഉരുകും മനസ്സുമായ്
നിൽപ്പു ഞാൻ ഏകാന്ത പഥികനായി
നിൽപ്പു ഞാൻ ഏകാന്ത പഥികനായി

പനിസരീ രീരീ മ ഗ രീരീ
പനിസരീ രീരീ മ ഗ രീരീ
നിസ-നിസ, ധനി-ധനി, പ ധ മ പ, മ പ മ ഗ

താമര ഇതൾ പോൽ നിൻ നയനങ്ങൾ
അതിൽ തെളിയുന്നു താരക കിരണങ്ങൾ
എങ്ങനെ ചൊല്ലും, എന്തിനോടുപമിക്കും
എൻമോഹം എങ്ങനെ പറയും ഞാൻ?
എൻമോഹം എങ്ങനെ പറയും ഞാൻ?



Credits
Writer(s): Adv Pp Geetha, Goutham Vincent
Lyrics powered by www.musixmatch.com

Link