Mani Mukile (From "Kuberan")

മണിമുകിലേ,ഏ-ഒ-ഒ-ഓ

മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല് നീ കുളിരരുതേ
കിളിയുടെ ചിറകുകള് വിടരുമ്പോള്
തേന്മൊഴിയുടെ ചിമിഴുകള് അടയുമ്പോള്
പുലര്വെയിലലഞൊറി തഴുകുമ്പോള്
ഈ പുഴയുടെ പരിഭവമൊഴുകുമ്പോള്
നിന് പാട്ടായ് പൂവിട്ടു ഞാന്
നിന് സ്നേഹം പങ്കിട്ടു ഞാന്

മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല് നീ കുളിരരുതേ

ഇണങ്ങിയും പിണങ്ങിയും ഒരുകൊച്ചുവരമ്പത്തൊരിത്തിരി നേരം നാം നിന്നു
അടുത്തിട്ടും, അടുത്തിട്ടും അകലുന്ന മനസ്സിന്റെ ആലില വാതില് നാം തുറന്നു
ഇണങ്ങിയും പിണങ്ങിയും ഒരുകൊച്ചുവരമ്പത്തൊരിത്തിരി നേരം നാം നിന്നു
അടുത്തിട്ടും, അടുത്തിട്ടും അകലുന്ന മനസ്സിന്റെ ആലില വാതില് നാം തുറന്നു
ഒരുവാക്കും മിണ്ടാതെ, മിഴി രണ്ടും പിടയാതെ
ഒരുവാക്കും മിണ്ടാതെ, മിഴി രണ്ടും പിടയാതെ
ഒരു ജന്മം മുഴുവന് ഞാന് കൈമാറുമ്പോള്
അറിയാമോ എന് നൊമ്പരം?
അലിവോലും വെൺചന്ദനം

മണിമുകിലേ പൊഴിയരുതേ
കുടകിനുമേല് നീ കുളിരരുതേ

മുറിക്കുള്ളിൽ കൊളുത്തിയ നിലവിളക്കെരിയുന്നൊരാവണി സന്ധ്യായാമിനിയില്
അരികത്തു വരുമെന്നു കരുതി ഞാനൊരുക്കുമൊരായിരം താരം പൂവണിഞ്ഞു
മുറിക്കുള്ളിൽ കൊളുത്തിയ നിലവിളക്കെരിയുന്നൊരാവണി സന്ധ്യായാമിനിയില്
അരികത്തു വരുമെന്നു കരുതി ഞാനൊരുക്കുമൊരായിരം താരം പൂവണിഞ്ഞു
ഒരു കാറ്റിൽ ചിറകേറി, മണിമഞ്ഞിൽ തണുതേടി
ഒരു കാറ്റിൽ ചിറകേറി മണിമഞ്ഞിൽ തണുതേടി
ഒരു യാമം മുഴുവന് ഞാന് പാടീടുമ്പോള്
തഴുകാമോ പൊൽത്തെന്നലേ?
തിരയാമോ എന്നോര്മ്മകള്?

മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല് നീ കുളിരരുതേ
കിളിയുടെ ചിറകുകള് വിടരുമ്പോള്
തേന്മൊഴിയുടെ ചിമിഴുകള് അടയുമ്പോള്
പുലര്വെയിലലഞൊറി തഴുകുമ്പോള്
ഈ പുഴയുടെ പരിഭവമൊഴുകുമ്പോള്
നിന് പാട്ടായ് പൂവിട്ടു ഞാന്
നിന് സ്നേഹം പങ്കിട്ടു ഞാന്

മണിമുകിലേ പൊഴിയരുതേ
കുടകിനുമേല് നീ കുളിരരുതേ
മണിമുകിലേ പൊഴിയരുതേ
കുടകിനുമേല് നീ കുളിരരുതേ

ലലല-ലാ, ലലല-ലാ, ലലല-ലാ
ലലല-ലാ, ലലല-ലാ, ലലല-ലാ

Credits
Writer(s): Mohan Sithara, Girish Puthenchery
Lyrics powered by www.musixmatch.com

Link