Thenale

തെന്നലേ തെന്നലേ
സ്വേതകണങ്ങൾ ഉരുകിയൊലിക്കുമെൻ തേനധരം നുകരുവാൻ വന്ന തെന്നലേ

കുളിരായ്
കുറുമ്പായ്
എന്നിൽ വന്നണഞ്ഞിടും മാത്രയിൽ
നിൻ തഴുകൽ വിടർത്തും
എൻ ചൊടിയിൽ
മൃദുമന്ദഹാസം

അമൃതം നുകർന്നതിൻ
ചെങ്കറകൾ അധരത്തിൽ ബാക്കിയാക്കി
യാത്ര പറയാതെ നീ യാത്രയായ്
മമ ഹൃദയത്തിൽ അഗ് നി പടർത്തി
പ്രാണനിൽ പ്രണയ നാളമുയർത്തി

നിൻ കരവലയത്തിലമരാൻ
മാറോടണയാൻ
നിന്നെയും കാതിരിപ്പൂ ഞാൻ

നിൻ കരവലയത്തിലമരാൻ
മാറോടണയാൻ
നിന്നെയും കാതിരിപ്പൂ ഞാൻ



Credits
Writer(s): Kevin Shaji
Lyrics powered by www.musixmatch.com

Link