Ammathanal (feat. Girish Narayanan)

ഊട്ടാനമ്മയുണ്ടെങ്കില്
അതിലേറെ സൗഭാഗ്യമെന്തുവേറേ

ഊട്ടാനമ്മയുണ്ടെങ്കില്
അതിലേറെ സൗഭാഗ്യമെന്തുവേറേ
ആയിരം തിരുവോണ സദ്യയെക്കാളും
ആ സ്നേഹസാമീപ്യം മതിയാകുമേ

ഊട്ടാനമ്മയുണ്ടെങ്കില്
അതിലേറെ സൗഭാഗ്യമെന്തുവേറേ

അമ്മിഞ്ഞ മധുരം ചേര്ത്തു വിളമ്പിയ
അരത്തവിച്ചോറിലെ ആവിപ്പടര്പ്പിലും

അമ്മിഞ്ഞ മധുരം ചേര്ത്തു വിളമ്പിയ
അരത്തവിച്ചോറിലെ ആവിപ്പടര്പ്പിലും

നെഞ്ചോരം നീ കാക്കും വാത്സല്യച്ചൂടും
തോളത്തു താരാട്ടും പാട്ടിന് ഇനിപ്പും
ഇന്നോളം നീ വീഴ്ത്തിയ കണ്ണീരിനുപ്പും
സഹനത്തിന് തണല്മരക്കനിയുടെ കയ്പ്പും

ഊട്ടാനമ്മയുണ്ടെങ്കില്
അതിലേറെ സൗഭാഗ്യമെന്തുവേറേ

ഓരോ വറ്റിലും ഓരോ മഹാരുചി
ഓരോ വറ്റിലും നിന് പാല്പുഞ്ചിരി
ആയിരം തിരുവോണ സദ്യയെക്കാളും
ആ സ്നേഹസാമീപ്യം മതിയാകുമേ

ഊട്ടാനമ്മയുണ്ടെങ്കില്
അതിലേറെ സൗഭാഗ്യമെന്തുവേറേ
അതിലേറെ സൗഭാഗ്യമെന്തുവേറേ



Credits
Writer(s): Anil Raveendran
Lyrics powered by www.musixmatch.com

Link