Ente Ponnumma

ഉമ്മാ എന്റെ പൊന്നുമ്മ പൂമോന്റെ പാട്ട്
ഉണ്ടെ എന്നും ഉൾപൂവിൽ ഇശലിന്റെ കൂട്ട്
എന്നും എന്നിൽ കുളിരുമായ് നിശ്വാസകാറ്റ്
എന്നെ പുൽകി ഉണരുമീ ആശ്വാസപാട്ട്
ചുടു ചുംബനങ്ങൾ സുഖമർമരങ്ങൾ
ചുവടെന്നുമെന്റെ ശ്രുതി ആണ് നിങ്ങൾ
ഉമ്മാ ഉമ്മാ ഉയിരാണുമ്മ
ഉമ്മാ ഉമ്മാ തണലാണുമ്മ
ഉമ്മാ എന്റെ പൊന്നുമ്മ പൂമോന്റെ പാട്ട്
ഉണ്ടെ എന്നും ഉൾപൂവിൽ ഇശലിന്റെ കൂട്ട്
ഒത്തിരിയുണ്ട് പറയാൻ ഒന്നൊഴിയാതെ പൊലിമ
അത്രയും ഓർമ്മ പകരാൻ അത്തറിലേറെ മണമാ
ഉത്തമമായ വഴിയിൽ ഉള്ളതുമേറെ മഹിമ
എത്രയും ത്യാഗ വിധിയിൽ എണ്ണമില്ലാത്ത ഗുണമാ
മുത്തിച്ചുവപ്പിച്ച് സ്നേഹിച്ച് ലാളിച്ച് മുന്തിയ മാനസം നന്മ
സ്വന്തമൊഴുകുന്ന ചിന്തയൊളിപ്പിച്ച് സ്വാന്തനമേകി എന്റെ ഉമ്മാ
കരളിൽ അലിവിനാൽ കടല് മറിയണ്
കടമ മൊഴിയുവാൻ കവിത വിരിയണ്
ഉമ്മാ എന്റെ പൊന്നുമ്മ പൂമോന്റെ പാട്ട്
ഉണ്ടെ എന്നും ഉൾപൂവിൽ ഇശലിന്റെ കൂട്ട്
പൊട്ടിയ നൂല് കോർത്ത് പട്ടുറുമാല് തുന്നി
ചിട്ടമി വീടിനകത്ത് പട്ടുനിലാവ് മിന്നി
ഉപ്പയിലാണ് കരുത്ത് ഉത്തമിയാള് ചൊല്ലി
ഉറ്റവരോട് പൊറുത്ത് ഉമ്മ ഒരു ആശവല്ലീ
പാരിതിൽ ഇല്ല പകരം പറയുവാൻ ഭാവനമായൊരു പേര്
പാടി പറഞ്ഞാലും പാടെ ചൊരിഞ്ഞാലും പാതിയും ആവില്ല നേര്
ഇഹവും പരവുമായി തണലിൽ ഇരിക്കണം
ഇവരെ നമിക്കുവാൻ ഇനിയും ജനിക്കണം
ഉമ്മാ എന്റെ പൊന്നുമ്മ പൂമോന്റെ പാട്ട്
ഉണ്ടെ എന്നും ഉൾപൂവിൽ ഇശലിന്റെ കൂട്ട്
എന്നും എന്നിൽ കുളിരുമായ് നിശ്വാസകാറ്റ്
എന്നെ പുൽകി ഉണരുമീ ആശ്വാസപാട്ട്
ചുടു ചുംബനങ്ങൾ സുഖമർമരങ്ങൾ
ചുവടെന്നുമെന്റെ ശ്രുതി ആണ് നിങ്ങൾ
ഉമ്മാ ഉമ്മാ ഉയിരാണുമ്മ
ഉമ്മാ ഉമ്മാ തണലാണുമ്മ



Credits
Writer(s): Nizam Thaliparamba, Shafi Kollam
Lyrics powered by www.musixmatch.com

Link