Ven Nila Raavilaay - From "Nin Mozhiyil"

വെൺ നിലാ രാവിലായ്
കണ്ടു ഞാൻ എൻ ദേവതേ
മഞ്ഞുനീർ തുള്ളിയായ്
നീ വന്നു വീണെൻ നെഞ്ചിലായ്
അത്രമേൽ ഇഷ്ടമായ്
അത്രമേൽ ജീവനായ്
എൻ്റെ രാക്കൂട്ടിലായ്
നീ വന്നുചേരുകില്ലേ

മഴവിൽ അഴകോ
ആവൾ ഒഴുകും നദിയോ
പനിനീർ മലരോ
എൻ ഉയിരിൻ സ്വരമോ
മഴവിൽ അഴകോ
ആവൾ ഒഴുകും നദിയോ
പനിനീർ മലരോ
എൻ ഉയിരിൻ സ്വരമോ

ഒ ഓ ആഹ്
ഒ ഓ ഓ ആഹ്

അന്നു പെയ്ത മഴയിൽ
നനഞ്ഞു നിന്നു നാം
തെന്നൽ വന്നു തഴുകി
അറിഞ്ഞതില്ല നാം
മഴനീർ തുള്ളി മെല്ലേ
നിൻ മുടിയിൽ ഈറൻ അണിയേ
മധുരമൂറുമാമോർമ്മകൾ
എന്നുള്ളിൽ ഇന്നു നിറയേ
വരവേൽക്കയായ് നിന്നേ
എൻ പാതി മെയ്യായ്

മഴവിൽ അഴകോ
ആവൾ ഒഴുകും നദിയോ
പനിനീർ മലരോ
എൻ ഉയിരിൻ സ്വരമോ

മിഴികൾ തിരയും
ഒരു പാട്ടായ് മെല്ലേ നീ
അതിലായ് അലിയും
കുളിരാകും പ്രണയം



Credits
Writer(s): Alwin Raju
Lyrics powered by www.musixmatch.com

Link