Nee Mukilo (From "Uyare")

നീ മുകിലോ പുതുമഴമണിയോ?
തൂവെയിലോ ഇരുളലനിഴലോ?
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതനാ
ഉയിരിൽ നിറയും അതിശയകരഭാവം

നീ മുകിലോ പുതുമഴമണിയോ?
തൂവെയിലോ ഇരുളലനിഴലോ?

നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി
പാടാനായി ഞാൻ
പോരും നേരമോ
ശ്രുതിയറിയുകയില്ല
രാഗം താളം പോലും

നീ മുകിലോ പുതുമഴമണിയോ?
തൂവെയിലോ ഇരുളലനിഴലോ?

നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതോ മാരിപ്പൂ തിരയുകയായി
ചൂടാൻ മോഹമായ്
നീളും കൈകളിൽ
ഇതളടരുകയാണോ
മായാസ്വപ്നം പോലെ

നീ മുകിലോ പുതുമഴമണിയോ?
തൂവെയിലോ ഇരുളലനിഴലോ?
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതനാ
ഉയിരിൽ നിറയും അതിശയകരഭാവം



Credits
Writer(s): Gopi Sunder, Rafeeque Ahammed
Lyrics powered by www.musixmatch.com

Link