Madheenayilekkoru Vellaripravu

പാറി നടക്കും പ്രാവുകളെ
പുണ്യമദീനയിൽ ചെന്നിടുമോ
അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ
സലാം പറഞ്ഞിടുമോ
എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ
പാറി നടക്കും പ്രാവുകളെ
പുണ്യമദീനയിൽ ചെന്നിടുമോ
അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ
സലാം പറഞ്ഞിടുമോ
എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ
മുത്ത് പിറന്നൊരു മക്കാ നാട്
ചുറ്റി നടന്നത് കണ്ടിടണം
കഅബ ശരീഫിൻ കില്ല പിടിച്ച്
ചുറ്റി ത്വവാഫും ചെയ്തിടണം
മുത്ത് പിറന്നൊരു മക്കാ നാട്
ചുറ്റി നടന്നത് കണ്ടിടണം
കഅബ ശരീഫിൻ കില്ല പിടിച്ച്
ചുറ്റി ത്വവാഫത് ചെയ്തിടണം
ഹജറുൽ അസ്വദ് മുത്തിടണം
സംസം ഒത്തിരി നുകർന്നിടണം
ഹാജിറ ബീ അവരോടി നടന്ന
സഫയും മർവയും നടന്നിടണം
അഹദവനോടായ് തേടിടണം
പാറി നടക്കും പ്രാവുകളെ
പുണ്യമദീനയിൽ ചെന്നിടുമോ
അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ
സലാം പറഞ്ഞിടുമോ
എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ
മുത്ത് റസൂല് മയങ്ങണ പുണ്യ
മദീന നാട്ടിൽ ചെന്നിടുവാൻ
ഒത്തിരിനാളായ് ആശ പെരുത്ത്
മോഹം കൊണ്ട് നടക്കുകയാ
മുത്ത് റസൂല് മയങ്ങണ പുണ്യ
മദീന നാട്ടിൽ ചെന്നിടുവാൻ
ഒത്തിരിനാളാലാശ പെരുത്ത്
മോഹം കൊണ്ട് നടക്കുകയാ
സലാമുകളായിരം ചൊല്ലിടണം
ഖൽബിലെമോഹം തീർത്തിടണം
മദ്ഹിൻ പോരിശയേറിയ
വെള്ള കൊട്ടാരത്തിലണഞ്ഞിടണം
മുത്തിൻ ചാരെയണഞ്ഞിടണം
പാറി നടക്കും പ്രാവുകളെ
പുണ്യമദീനയിൽ ചെന്നിടുമോ
അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ
സലാം പറഞ്ഞിടുമോ
എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ
പാറി നടക്കും പ്രാവുകളെ
പുണ്യമദീനയിൽ ചെന്നിടുമോ
അവിടം ചെന്നെൻ മുത്ത് ഹബീബിനോടെന്റെ
സലാം പറഞ്ഞിടുമോ
എന്നിഷ്ടം ഒന്ന് മൊഴിഞ്ഞിടുമോ



Credits
Writer(s): Sajad Mulla
Lyrics powered by www.musixmatch.com

Link