Ilaveyil (From "Marakkar - Arabikadalinte Simham")

കണ്ണാ നീ നിനയ്പതാരേ രാധയേ രാഗാർദ്രയേ
നിന്നേ മനമലിഞ്ഞവളുയിർ പൂക്കളായ് പൂജചെയ്കേ

സഗരിഗമ നിനിസ
നിസഗരി സനിധമ ഗമ പമ ഗരി സ
സസ ഗഗ സസ മമ സസ ഗഗ രിരി ഗഗ മമ നിനിസ
നിനി സസ ഗരിസസ നിനി സസ ഗരിസസ നിനി സസ നിനിധധപ

ഇളവെയിലലകളിലൊഴുകും ഈ യമുനയുമൊരു നവവധുവായ്
നനു നനെ ഒരു മഴപോലെ കുളിരലയായ് വാ നീ പ്രിയവധുവല്ലേ?

ഹിമചലകണമണിയുതിരും ഈ വനികയുമൊരു മധുവനമായ്
മണിമുകിലൊളിനിറമോടെ മയിലഴകായ് വാ നീ മമ മനമല്ലേ?

മഞ്ഞണി പൂവേ പൊന്നൂയലാട്ടും നീരണി കാറ്റേ നിൻ സ്നേഹമല്ലേ?
ചന്ദനം ചാർത്തും നിൻ മേനി വാതിൽ പൂവുടൽ തേടും എൻ മാരനല്ലേ നീ?

ഇളവെയിലലകളിലൊഴുകും ഈ യമുനയുമൊരു നവവധുവായ്
നനു നനെ ഒരു മഴപോലെ കുളിരലയായ് വാ നീ പ്രിയവധുവല്ലേ?

മെല്ലെ മെല്ലെ എഴുതാം തങ്കതാര ദീപഷമമായ്
മാകരാവിലിതിലേ മേഘ തേരിലേറി വരുമോ?

മന്ദ മന്ദമഴകേ ഇന്നെൻ വേണു ഗാനമൊഴുകീ
രാസരാവിലമലേ രാധാ റാണിയായി വരുമോ?
ഒരുനാളീ വിരലിതളാലേ
ശ്രുതി മീട്ടും തനുവിതിലാകേ
കനവാകേ നിറവാലേ
മധുമയമൊരു സുഖലയമായ്
മനമാകേ നിനവാകേ ഒരു സംഗീത സല്ലാപ മുണരുകയായ്

ഹിമചലകണമണിയുതിരും ഈ വനികയുമൊരു മധുവനമായ്
മണിമുകിലൊളിനിറമോടെ മയിലഴകായ് വാ നീ മമ മനമല്ലേ?

സ്വപ്ന കന്യയകലേ നിന്നും ദേവതാരു നിരയായ്
കാവുനീക്കിയരികേ ലീലാ ലോലയായി വരവായ്
സ്വർണ്ണ വർണ്ണ വിരലാൽ മഞ്ഞിൻ പാളി നീക്കി വെറുതേ
സാന്ധ്യതാരമിതിലേ മിന്നൽ പീലിനീട്ടി വരവായ്
ഒരു പൂവായ് തരളിതയായ് നീ
ഓ ഒരു പട്ടായ് മധുരിമയായ് നീ
തനുവാകേ മൃദുവായ് നീ ഒരു പുതിയൊരു ചെറുതിരയായ്
ഉടലാകേ ഉയിരാകേ നറു സിന്ദൂര മന്ദാരമിളകുകയായ്

ഇളവെയിലലകളിലൊഴുകും ഈ യമുനയുമൊരു നവവധുവായ്
നനു നനെ ഒരു മഴപോലെ കുളിരലയായ് വാ നീ പ്രിയവധുവല്ലേ?

Credits
Writer(s): Ronnie Raphael, Prabha Varma
Lyrics powered by www.musixmatch.com

Link