Neeye

നീയേ... മറയുകയാണോ
ആരോടും... പറയാതെ
ഏതോ... മറവിലെ നിഴലായ്
നോവുന്നു ചൊല്ലാതെ

കഥ അറിയാതെ... കനവെഴുതാതെ
ഇരുളിതിൽ ഒരു നാളം തിരയുന്നു ഞാൻ
കരളെരിയുന്നു... മിഴി നനയ്യുന്നു
ഒരു നിമിനേരം നീ ഇതിലെ വരുമോ

കുളിരുംഒരീറൻ... കാറ്റായ്
ആരോ... എന്നെ തൊട്ടു

എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ

എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ

നീയേ... മറയുകയാണോ
ആരോടും... പറയാതെ

ഉതിരുമീ കണ്ണീർ മണിയിൽ
പരിഭവ മൊഴികൾ കലരും... മ്... മ്
തളരുമെൻ നെഞ്ചിൽ പിടയാൻ
ഒരു ചിരി വീണ്ടും തെളിയും

അലമാല തല്ലും... കടലായതുള്ളം
അതിൽ വിങ്ങി ഏതോ... മൗനം
ഇനി എത്ര ജന്മം... എനിക്ക് നിന്റെ
മനസ്സിൽ മെല്ലെ... ചായാ... ആ... ആ... ആൻ

എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ

എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും... കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ

നീയേ... മറയുകയാണോ
ആരോടും... പറയാതെ



Credits
Writer(s): Arun Muraleedharan, Manu Manjith
Lyrics powered by www.musixmatch.com

Link