Sundariye Vaa (Recreated Version)

സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ, ഓ
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ, ഓ
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ, ഓ
സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ, ഓ

അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
നിൻ നീലമിഴികോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേ വാർമഴവില്ലേ
മല്ലികപ്പൂമണക്കും മാർഗഴിക്കാറ്റേ
നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയിൽപ്പാട്ട്
വെള്ളിക്കൊലുസിട്ട കാതൊച്ച കേൾക്കാൻ
കാത്തിരിക്കും എന്റെ ഹൃദയം
എനിക്കു മാത്രം എനിക്കു മാത്രമായ്

സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ, ഓ
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ, ഓ



Credits
Writer(s): Shyam Dharman, Raju Raghavan
Lyrics powered by www.musixmatch.com

Link