Vijanamaam Thazvaram (From "Twenty One Grams")

ഈ അപൂർണ്ണ വീഥികൾ
മറുപടി തേടും ഓർമ്മകൾ
നീർവിരലാൽ അകമേ തൊടുംപോലെ
പാതി പെയ്ത മാരിയിൽ
വിട പറയാതെ മൂടലാൽ
മൗനമുകിൽ വാനിൽ നിഴൽ പോലെ

ഒരു ഋതു വഴി മാറും
അടയാളങ്ങൾ ഓർത്തിവിടെ
ഒരുപോലലിയാൻ ഉരുകാൻ
ഒളി ചൂടിയരണ്ടുയിരിൻ

തിരികൾ നാം

വിജനമാം താഴ് വാരം
തിരികയോ ഇന്നിയാനം
പുലരുമോ വൈകാതെ
ഇമകളെ മൂടും രാവേ

ഈ കവിൾ തടങ്ങളെ
തഴുകി മറഞ്ഞു നീർക്കണം
നീയൊരു തൂ വെയിലായ് തലോടുമ്പോൾ
ഉൾ മണൽ പുറങ്ങളിൽ
എഴുതിയ നൂറു വാക്കുകൾ
മാഞ്ഞു കടൽ തിര നീ കരേറുമ്പോൾ

പുതുമകൾ വരവാകും
ഒരു നാളിന്റെ കാലടികൾ
എതിരെൽക്കുകയോ പതിയെ
അലിവാർന്നൊരു സാന്ത്വനമായി ഹൃദയമേ

വിജനമാം താഴ് വാരം
തിരികയോ ഇന്നീയാനം
പുലരുമോ വൈകാതെ
ഇമകളെ മൂടും രാവേ

വിജനമാം താഴ് വാരം
തിരികയോ ഇന്നീയാനം
പുലരുമോ വൈകാതെ
ഇമകളെ മൂടും രാവേ



Credits
Writer(s): Deepak Dev, Vinayak Sasikumar
Lyrics powered by www.musixmatch.com

Link