Naakkil Vecha Pakku

നാക്കിൽ വെച്ച പാക്ക് പോലെ ചേർത്ത് നിർത്തും കഥയിൽ നീയേ
നീറ്റു വാക്കിൽ പുരികം ചുളിച്ച് ചുമരിലായ തോക്ക് നീയേ
മടുത്തോ മടുത്തോ കരണ്ട് കനവ്
കരഞ്ഞു തിന്ന വെറുത്ത ചിതല്
ചുവക്കും വാനം മേലെ
ചത്തകഥയിൽ കാക്ക നീയേ

തിരിഞ്ഞു തിരിഞ്ഞു നടന്ന വഴികൾ
കഥനകഥകൾ പറഞ്ഞ് ലോകം ആകമാനം
നിന്റെ നിഴലിൽ ഒതുങ്ങി കൂടി, ചൂള കൂട്ടി
ഇരുന്നു പഴിച്ചു മോഹങ്ങൾ
കിടന്നു ഉരുണ്ടു പുകഞ്ഞ ഇരുട്ടിൽ വെളുത്തു മെലിഞ്ഞ് മരിച്ച്
നാഡി ഞരമ്പേ
കാറ്റിനെലും പവറിൽ
ഒഴുകിയെത്തും രക്തവാഹം ഉണ്ട് മനസ്സിൻ കടലിൽ,
കഴുപ്പ് മരത്തിൻ ചുറ്റും കൂടി നിൽക്കും
ചിന്തകളാൽ തൂക്കിലേറ്റും,
വാക്കുകളിൽ രക്ത ഗന്ധം

നദിയെ എഴു നദിയെ, കരയെ പതിയെ,
നീ ചുറ്റി നോക്കും വിധിയിൽ
തിരിഞ്ഞു നടന്ന്
പതിയെ പതിയെ
ഇത് നിന്റെ ആഗ്രഹാരം, കേറി വന്നാൽ കയ്യിൽ പുഷ്പഹാരം,

ശാപ നാശകാലം
ശിവ താണ്ഡവത്തിൻ ശീർഷ ഭാരം
അന്തരീക്ഷം മുകളിൽ മാനം
അന്തകാരം
ശരിക്കും പറഞ്ഞാൽ എന്ത് ജ്ഞാനം
ഒന്നു പോയാൽ ബാക്കി വാദം
ദൂരെന്ന് വരുന്ന താരം, ഇവിടെ വീഴുംന്നാൾ പൊന്തില്ല സംഹാരം

ഓടി തളർന്ന് മനസ് മുങ്ങി, ആവിയായി പൊങ്ങി
സമാധാനം കെഞ്ചി ജീവിതം
പക്ഷെ സംഹാരം എന്റെ മൂർത്തി
സമാധാനി എന്നെ വാഴ്ത്തി
പോർക്കളങ്ങൾ എല്ലാം
അലയടികൾ നാലു വരി ദിക്കുകളോരം
ഇടിമുഴക്കം പേമാരിയിൽ ഒഴുകിയെത്തും കവിതകൾ
ഉരച്ചു കൂട്ടും നിൻ മനസ്സിൽ അതിരുകൾ അത് കാടായ്

തുടരെ തുടരെ ലോകം മാറും
കൂട്ടിനായി നിഴലും കൂടും
കുതിക്കും തളരും, പ്രതികരണം
ഉടക്കി പയറ്റി ഉടൽ വളരും
പുളയും മുറിവുകൾക്ക് മരുന്ന്
നിനക്ക് നീ മാത്രം

നാക്കിൽ വെച്ച പാക്ക് പോലെ ചേർത്ത് നിർത്തും കഥയിൽ നീയേ
നീറ്റു വാക്കിൽ പുരികം ചുളിച്ച് ചുമരിലായ തോക്ക് നീയേ
മടുത്തോ മടുത്തോ, കരണ്ട് കനവ്
കരഞ്ഞു തിന്ന വെറുത്ത ചിതല്
ചുവക്കും വാനം മേലെ
ചത്തകഥയിൽ കാക്ക നീയേ

നാക്കിൽ വെച്ച പാക്ക് പോലെ ചേർത്ത് നിർത്തും കഥയിൽ നീയേ
ചുമരിലായ തോക്ക് നീയേ
കരഞ്ഞു തിന്ന വെറുത്ത ചിതല്
ചുവക്കും വാനം മേലെ
ചത്തകഥയിൽ കാക്ക നീയേ

മടുത്ത് വിഴുന്നു നനവ്, നനവ്
നടന്ന് മനസ്സ് തളർന്ന് കനല്
വാരി വിതറി ചാരം ഇതിലെ
പാറി പറന്ന് തനിച്ച്
തനിച്ച്



Credits
Writer(s): Praseeth Pradeepkumar
Lyrics powered by www.musixmatch.com

Link