Devadi Devan En

ॐ नमः शिवाय
ॐ श्री महागणाधिपतये नमः
गुरू ब्रह्मा गुरू विष्णु, गुरु देवो महेश्वरा
गुरु साक्षात परब्रह्म, तस्मै श्री गुरुवे नमः
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ

തുമ്പോടു ദേശത്തെ അൻപോടു ചേർക്കും സകലജന പരിപാല സർവ്വാധിപൻ

ദേവാദിദേവൻ പരമേശ്വരൻ ദേശാധിനാഥനെൻ ചന്ദ്രചൂടൻ

നിൻ നടന താളങ്ങൾ മാത്രമീ ഭൂവിലിന്നാലംബനാദമെൻ രാജരാജ
നിൻ രൗദ്ര നേത്രകടാക്ഷത്തിലാറ്റണേ എൻ പാരിൻ നോവുകൾ തമ്പുരാനേ
ഗംഗാധരാ, ഗൗരീപതേ, ഗർവ്വുകൾ തീർത്തിടും ഗണനാഥനേ
സംഹാരനേ, രുദ്രാക്ഷനേ, കദനങ്ങൾ നീക്കിടും ഹരനാകണേ
ദുന്ദുഭിയിലുയരുന്ന ചടുലനൃത്തങ്ങളാൽ എൻ ഹൃദയസ്പന്ദനത്തുണയേകണേ
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ

നിൻ മൗലി ചൂടുമാ അമൃത വാഹിനിയിലൂടീ ജഗദ് പ്രേമം പുൽകിടുന്നേ
പ്രേമാർദ്രസാഗരം തീർക്കുവാൻ നീയല്ലാതില്ലൊരു നാഥനും കാശിനാഥാ
പരമേശ്വരാ, പ്രമഥാധിപാ
പാരിടം വാഴും പ്രജാപതിയേ
ശംഭോ മഹാദേവ ശംഭോ
ശംഭോ മഹാദേവ ശംഭോ
ശംഭോ മഹാദേവ ശംഭോ
ശംഭോ മഹാദേവ ശംഭോ
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ
തുമ്പോടു ദേശത്തെ അൻപോടു ചേർക്കും സകലജന പരിപാല സർവ്വാധിപൻ
തുമ്പോടു ദേശത്തെ അൻപോടു ചേർക്കും സകലജന പരിപാല സർവ്വാധിപൻ
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ
ദേവാദിദേവൻ പരമേശ്വരൻ, ദേശാധിനാഥനെൻ ചന്ദ്രചൂടൻ

Credits
Writer(s): K.c Abhilash
Lyrics powered by www.musixmatch.com

Link