Ethale Pooram (feat. Sruthy Sivadas)

പൂരം വന്നേ
പൂരം വന്നേ
പൂരം വന്നേ
പൂരം വന്ന ചാമരം വീശുന്ന ഗജവീര ഗഡികളിന്നണിനിരന്ന
പഞ്ചാരി മുറുകുമ്പോൾ ഇലഞ്ഞിത്തണലിൽ നിന്നെ
കാത്തുനിന്ന പഞ്ചവാദ്യം തകിലടിമേളം കേൾക്കുന്നുണ്ട്
കൊമ്പുവിളിയും ആർപ്പുവിളിയും കൂട്ടിനുണ്ട

കണ്ണാളേ പെണ്ണാളേ
ഈ പൂരം കാണാൻ നീയും പോരൂലേ

ചെറുപൂരങ്ങൾ പെരുമയുയർത്തണ കാഴ്ചകൾ കാണാനായ് തിര പോലെ കണ്ടോ ആളുകളായിരമൊഴുകി വരുന്നുണ്ട്
വർണ്ണക്കാഴ്ചകൾ ആകാശത്തൊരു ചിത്രം നെയ്യുന്നേ മഴിവില്ലായിരമായിടനെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ചമയമൊരുക്കി കുടമാറ്റത്തിന് പൂക്കുട ചൂടുന്ന

ആവേശത്താൽ വിരലുകളാട്ടി ആരവമുയരുന്ന ഉപചാരങ്ങൾ ചൊല്ലിപ്പിരിയും നേരമതാകുമ്പോൾ നിറ കണ്ണോടെ പിരിയാനാകില്ലെന്ന് പറഞ്ഞാരെ

കണ്ടില്ലേ

പൂരം വന്നേ
പൂരം വന്നേ
പൂരം വന്നേ
പൂരം വന്ന



Credits
Writer(s): Praveen Kumar
Lyrics powered by www.musixmatch.com

Link