Ankam Jayiche

അങ്കം ജയിച്ചേ, അങ്കം ജയിച്ചേ (ഹൊയ്, ഹൊയ്)
കൊമ്പുകുഴൽവിളി പഞ്ചാരി
(ആഹാ കൊമ്പുകുഴൽവിളി പഞ്ചാരി)
മഞ്ചലൊരുക്കിയൊരാറാട്ട്
(ആഹാ മഞ്ചലൊരുക്കിയൊരാറാട്ട്)
തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത്
അമ്പാരിക്കുളി ആരംഭക്കൊടി
ആനപ്പുറത്ത് വരുന്നേ
അങ്കം ജയിച്ചേ, അങ്കം ജയിച്ചേ (ഹൊയ്, ഹൊയ്)

അങ്കം ജയിച്ചേ, ജയിച്ചേ, ജയിച്ചേ ഹൊയ്
അങ്കം ജയിച്ചേ, ജയിച്ചേ, ജയിച്ചേ ഹൊയ്

അന്തിവെയിൽ കച്ചകെട്ടിയ ചെമ്പട്ടു പന്തലിലൂടെ
(അന്തിവെയിൽ കച്ചകെട്ടിയ ചെമ്പട്ടു പന്തലിലൂടെ)
ചങ്കുറച്ചു ചാടിവീണ പുത്തരിയങ്കത്തട്ടിൽ
(ചങ്കുറച്ചു ചാടിവീണ പുത്തരിയങ്കത്തട്ടിൽ)
വെള്ളിത്തളികയൊരുക്കി
(വെള്ളിത്തളികയൊരുക്കി)
പള്ളിവാളൂരി ചുഴറ്റി
(പള്ളിവാളൂരി ചുഴറ്റി)
പന്ത്രണ്ടടവും പയറ്റി ജയിച്ചവനീ വഴിയെത്തുന്നേ

അങ്കം ജയിച്ചേ, ഹേയ്
അങ്കം ജയിച്ചേ, ഹേയ്

കൊമ്പുകുഴൽവിളി പഞ്ചാരി (ആഹാ)
മഞ്ചലൊരുക്കിയൊരാറാട്ട്
കൊമ്പുകുഴൽവിളി പഞ്ചാരി (ആഹാ)
മഞ്ചലൊരുക്കിയൊരാറാട്ട്
തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത്
അമ്പാരിക്കുളി ആരംഭക്കൊടി
ആനപ്പുറത്ത് വരുന്നേ, ഹൊയ്

ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ
(ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ)
തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ
(തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ)
പള്ളിക്കിടക്ക വിരിച്ചേ
(പള്ളിക്കിടക്ക വിരിച്ചേ)
പൊന്നിൽ കുളിച്ചു കിടന്നേ
(പൊന്നിൽ കുളിച്ചു കിടന്നേ)
പങ്കക്കുളിരും കിനാവും കൊതിച്ചവനീ വഴിയെത്തുന്നേ, ഹൊയ്

അങ്കം ജയിച്ചേ, അങ്കം ജയിച്ചേ (ഹൊയ്, ഹൊയ്)
കൊമ്പുകുഴൽവിളി പഞ്ചാരി
(ആഹാ കൊമ്പുകുഴൽവിളി പഞ്ചാരി)
മഞ്ചലൊരുക്കിയൊരാറാട്ട്
(ആഹാ മഞ്ചലൊരുക്കിയൊരാറാട്ട്)
തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത്
അമ്പാരിക്കുളി ആരംഭക്കൊടി
ആനപ്പുറത്ത് വരുന്നേ
അങ്കം ജയിച്ചേ, അങ്കം ജയിച്ചേ (ഹൊയ്, ഹൊയ്)

കൊമ്പുകുഴൽവിളി പഞ്ചാരി
മഞ്ചലൊരുക്കിയൊരാറാട്ട്
കൊമ്പുകുഴൽവിളി പഞ്ചാരി
മഞ്ചലൊരുക്കിയൊരാറാട്ട് (ഹേയ്)
തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത് (ഹേയ്)
അമ്പാരിക്കുളി ആരംഭക്കൊടി (ഹേയ്)
ആനപ്പുറത്ത് വരുന്നേ, ഹേയ്



Credits
Writer(s): Raveendran, Gopi
Lyrics powered by www.musixmatch.com

Link