Harinamakeerthanam

പലതും പറഞ്ഞു പകല് കളയുന്ന നാവുതവ
തിരുനാമകീര്ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേള്പ്പു ഹരിനാരായണായ നമ

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമാതടി പലനാളിരുത്തിയുടന്
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്കകാലമിനി നാരായണായ നമ

ബന്ധുക്കളര്ത്ഥഗൃഹപുത്രാദിജാലമതില്
ബന്ധിച്ചവന്നുലകില് നിന് തത്ത്വമോര്ക്കിലുമ-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു
മെന്നാക്കിടൊല്ല ഹരിനാരായണായ നമ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്ന്നുമുഖ
അയ്യോകൃതാന്തനിഹ പിന്പേ നടന്നു മമ
എത്തുന്നു ദര്ദ്ദുരമുരത്തോടെ പിമ്പെയൊരു
സര്പ്പം കണക്കെ ഹരിനാരായണായ നമ

മനിങ്കല് വന്നിഹ പിറന്നന്നുതൊട്ടുപുന
രെന്തൊന്നു വാങ്മനസുദേഹങ്ങള് ചെയ്തതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി
സന്തോഷമായ് വരിക നാരായണായ നമ

യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേള്പ്പതതു നാരായണ ശ്രുതികള്
യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേള്പ്പതതു നാരായണ ശ്രുതികള്
യാതൊന്നു ചെയ് വതതു നാരായണാര്ച്ചനകള്
യാതൊന്നതൊക്കെ ഹരിനാരായണായ നമ



Credits
Writer(s): V Dakshinamoorthy, Thunjath Ezhuthachan
Lyrics powered by www.musixmatch.com

Link