Nisha Ghandi Poothu

ആ, ആ
നിശാഗന്ധി പൂത്തു, നിലാജമന്തി പൂത്തു

നിശാഗന്ധി പൂത്തു, നിലാജമന്തി പൂത്തു
ഇവ പൂത്തു നിൽക്കുമീ തീരം കണ്ടു
ഇവളെത്ര പുളകം കൊണ്ടൂ
പണ്ട്, ഇവളെത്ര പുളകം കൊണ്ടൂ
നിശാഗന്ധി പൂത്തു, നിലാജമന്തി പൂത്തു

വസന്തതിലകം ചാർത്തിയ പ്രകൃതി
വാൽക്കണ്ണാടിയിൽ നോക്കി
ചന്തം വാൽക്കണ്ണാടിയിൽ നോക്കി
അവളുടെ തൂമുഖം തെളിഞ്ഞതുപോലെ
ആയിരം പൂവുകൾ വിടർന്നു
എന്നിൽ ആയിരം സ്മരണകളുണർന്നൂ
നിശാഗന്ധി പൂത്തു, നിലാജമന്തി പൂത്തു

മഞ്ഞുപുതപ്പിൽ മൂടിയ ശിശിരം
കുഞ്ഞുകിനാവുകൾ നൽകി
പിന്നെ കുഞ്ഞുകിനാവുകൾ നൽകി
അവളുടെ ശാലീന ഭാവങ്ങൾ കണ്ടു
അടിമുടി കോരിത്തരിച്ചു തീരം
അലമാല വാരിപ്പുതച്ചു

നിശാഗന്ധി പൂത്തു, നിലാജമന്തി പൂത്തു
ഇവ പൂത്തു നിൽക്കുമീ തീരം കണ്ടു
ഇവളെത്ര പുളകം കൊണ്ടൂ
പണ്ട് ഇവളെത്ര പുളകം കൊണ്ടൂ
നിശാഗന്ധി പൂത്തു, നിലാജമന്തി പൂത്തു



Credits
Writer(s): R.k. Damodaran, Vidyadharan Master
Lyrics powered by www.musixmatch.com

Link