Ninne Ariyaan

നിൻ മോഹനതന്ത്രിയിലെന്നും
എൻമനമിങ്ങനെ ഉഴലുന്നു
ആ മോഹന തീരം തേടി
എൻമനമിങ്ങനെ പാടുന്നു

നിന്നെ അറിയാൻ
നിന്നിൽ അലിയാൻ
എത്ര നാൾ ഞാൻ
കാത്തുനിൽപ്പൂ

നിൻ ഹൃദയജാലകം
വർണശലഭങ്ങളാൽ
ഒരു പിടി ഓർമകൾ
നൽകിടാമെൻ സഖിയെ

ഒരായിരം താരകളെ
കുളിർ കാറ്റിന്റെ കോഞ്ചലിനെ
ഒന്നായറിഞ്ഞീടാം
നമ്മളിനിയെന്നെന്നും

ഈ വഴിതാരകളിൽ
ആരാരുമറിയാതെ
എന്നെന്നുമൊന്നാവാം
ചേർന്നുപുണർന്നീടാം

നിന്നെ അറിയാൻ
നിന്നിൽ അലിയാൻ
എത്ര നാൾ ഞാൻ
കാത്തുനിൽപ്പൂ



Credits
Writer(s): Nandhu Dinesh
Lyrics powered by www.musixmatch.com

Link