Kannil Kannil (From "Sita Ramam (Malayalam)")

ആ, ആ, ആ

കാലം നമ്മിൽ തന്നൊരേ വരം, സുധീപ്തമീ സ്വയംവരം
സ്വപനം പോലിന്നീ സമാഗമം, മനം, മുഖം സുഹാസിതം

ഉയിരുകളലിയുന്നുവോ മുകിൽ കുടഞ്ഞ മാരിയിൽ?
ഇനിയനുരാഗമായ് മധുരമറിഞ്ഞിടാം
വിരലുകൾ കോർത്തിടാം അരികിലിരുന്നിടാം സദാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

ധിരന, നാന, ധിരനന
ധിരന, നാന, നാനന
ധേരനന, ധേരന, ധേരന, ധേരന

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ മോഹങ്ങൾ പങ്കുവെയ്ക്കാം

അനുപമ സ്നേഹ ലോലമാം നറുചിരി തൂകി നിന്നു നാം
ഇനിവരും പകലു മിരവും നിറയുമതിലൊരാൾ നിറങ്ങളാൽ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

ധന ധിന ധിം തധിനന ഉധനി തധനി തിരനന
ധന ധിന ധിം തധിനന ഉധനി തധനി തിരനന
ധിര ധിര തന തധധിന ധിര ധിര തന തധധിന
ധന ധിനാ തധനി ധിനന ധിം തധരി ധിനന ധ

ഒരു പുഴയായ് ഒഴുകുവാൻ ദിശകൾ തേടി നാം
പുതുശലഭമതെന്നപോൽ വനികൾ തേടി നാം

പുലരിയിലെത്ര മാത്രകൾ ഇരുമനമൊന്നുചേർന്നിടാൻ
പലവുരു തനിയെ ഉണരും പ്രണയ കാവ്യമായ്, ഇതാ, ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

Credits
Writer(s): Alat Arun, Chandrasekar Vishal
Lyrics powered by www.musixmatch.com

Link