Mazhapeythu Maanam

മഴ പെയ്തു മാനം തെളിഞ്ഞ നേരം
മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിൻ ചോട്ടിൽ
ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം
മഴ പെയ്തു മാനം തെളിഞ്ഞ നേരം

പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കൾ വീണൊഴുകി പോയി
പകൽ വർഷ രാത്രി തൻ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
മഴ പെയ്തു മാനം തെളിഞ്ഞ നേരം

എരി വേനലിൽ ഇളം കാറ്റു പോലെ
കുളിർ വേളയിൽ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാൻ
നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും
നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും

മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിൻ ചോട്ടിൽ
ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം
മഴ പെയ്തു മാനം തെളിഞ്ഞ നേരം



Credits
Writer(s): Shibu Chakravarthy, Raveendran
Lyrics powered by www.musixmatch.com

Link