Pakalo Kaanaathe

പകലോ കാണാതെ എരിയും രാവാകെ
നിഴലായി ഓർമ്മകൾ മൂടും പോലെ
പല മുഖമോരോന്നായി ചിതറുന്നറിയാതെ
ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം
തിരികേ, തിരികേ നേരറിഞ്ഞു തുഴയേ
ഓരോരോ കഥ മാറിയാടും കോലം
ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ

മുറിവുകളറിയാതെ ഉമിയായ് നീറാതെ
ഇതുവരെ ആകാശമേറിയോ ഞാൻ
അഴിയാ ചുരുളേറും വഴിയാണിനിയേറെ
പകലിൻ കാൽപ്പാട് തേടിയോ ഞാനകലേ, അകലേ
കാലം വേരോടുമേതോ ദൂരം തിരികേ തിരികേ
നേരറിഞ്ഞു തുഴയേ ഓരോരോ കഥ മാറിയാടും കോലം
ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
കാലം വേരോടുമേതോ ദൂരം
കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ നേരറിഞ്ഞു തുഴയേ
ഓരോരോ കഥ മാറിയാടും കോലം
ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ



Credits
Writer(s): Joe Paul, Palee Francis
Lyrics powered by www.musixmatch.com

Link