THEERPPU

നാം എഴുതും വരികൾ വിധിയെ മാറ്റും
മൊഴിയും മൊഴികൾ കഥയെ മാറ്റും
തിരയും വഴിയാൽ ചരിതം ഉണരും
എരിയും തിരികൾ ഇനിയും ആളും
ഉണർവിൽ ഉയരും ഉയരം ഉയരം
പതിവിൽ പതനം പൊരുതും പയനം
അറിവിന് അറിവാൽ അഴികൾ അഴിയും
കോടികൾ ഇനിയും അഴിയും അഴിയും
വിടരും ചിരിയാൽ കൊഴിയും പഴികൾ
പടരും തീയാൽ പൊരുതും പടകൾ
നിഴലിൻ നിറമോ നിറയും രണമോ
അടലിൻ ഒലിയോ അലറും ധ്വാനിയോ
അഴലാൽ ഉരുകും ഇദയം തുടിക്കും
തടവറകൾ തകർന്ന് അടിയും
തിരമാല പോൽ ആഞ്ഞടിക്കും
പുതു പ്രളയം വിധി എഴുതും

തിരമാല പോൽ ആഞ്ഞടിക്കും
പുതു പ്രളയം വിധി എഴുതും

വിധി വിധി വിധി വിധി
അതു വ്യഥ വിധി വ്യഥ
വിധി വിധി വിധി വിധി
അതു വ്യഥ വിധി വ്യഥ

തീർപ്പിനുള്ളിൽ താഴ്ത്തി വെച്ച
താഴികക്കുടം ഉടച്ച്
കാതലില്ല കാവലും തകർതെറിഞ്ഞ്
ജനത യെന്നു വാഴും ലോകം
അതിനുള്ളിലാണു മോചനം വിമോചനം
വാഴ്ന്നു വന്ന വഴികളിൻ
കാഴ്ചയില്ലാ കാഴ്ചപ്പാട്
കൺതുറന്നു നോക്കി കാണ്
കാണുംവരെയും നോക്കി കാണ്
ഉല്ള്ളിലെറ്റ മുറിപാട് കാണും വരെ നൊക്കി കാണ്

വാഴ് വ് ചാവ് വാഴ് വ് ചാവ്
വാഴ് വ് ചാവ് വാഴ് വ് ചാവ്
വാഴണൊ ചവണൊ
വാഴണൊ ചവണൊ

നിൻ വിധി എൻ വിധി ലോകത്തിൻ ഗതി
തലവര എഴുതിയ തലമുറ തൻ ഗതി
ഇല്ലിനി പുരോഗതി ജനങ്ങടെ അധോഗതി
നാം ഇനി പുനർജനി തലവര തിരുത്തി

കുലപതി അധിപതി അടപടലം എറി
അറിവേകും വഴി നിറവേറ്റും വിധി
കണ്മുന്നിൽ കാണണ കാഴ്ചകളിൽ വഴി
കാതില് കേൾകണ മൊഴികൾ തേടി

മറക്കണം കേട്ടുകഥ അഴിക്കണം പോയ്കഥ
പടരണം നേർകഥ പലകഥ പഴികഥ
പാടാണ പട്ടില് പടരണ തീയ്
ആളണം ആളിന്റെ ഉള്ളിലെ ഉയിര്

മുൻവിധി പിൻവിധി ഇനി എഴുതും വിധി
അടക്കണം ഉന്നതി ചെറുക്കണം ചോര കളി
ചാവിനു മുൻപ് വാഴണ വാഴ് വ്
ചാവണവരെയും പൊരുതീട്ടു ച്ചാവ്



Credits
Writer(s): Abhijith S
Lyrics powered by www.musixmatch.com

Link