PORU

നീ അക്കരെ ഞാൻ ഇക്കരെ
പോരിൻ നടുവിൽ ഒഴുകിയ ചോര
കടലയ് ഒഴുകി മനമായ് ലഹരി
മതമായ് മാറിയ പോരാ

നീ അക്കരെ ഞാൻ ഇക്കരെ
പോരിൻ നടുവിൽ ഒഴുകിയ ചോര
കടലയ് ഒഴുകി മനമായ് ലഹരി
മതമായ് മാറിയ പോരാ

പിറവിയാൽ ദ്രോഹി പേരിൻ അനീതി
പിഴവുകൾ ചുമത്തി
കനവുകൾ കെടുത്തി
നിൻ വലയം എൻ ചുറ്റും
കരവലയം നീ തീർത്തും

ജനനം തൻ ചിറകു പൊഴിച്ചു
നീ പകർത്തിയ മുദ്ര
എൻ മുഖം അടയാളം
തൻ കുലമായ് മാറ്റിയ പോരാ

താണു കെണു വീണു നിൽക്കുക എൻ
അകലം നിൻ ആചാരം
കടമയായ് തിരുകി സഞ്ചാരം
അതിലാണോ നിൻ സംസ്കാരം

നിൻ വർണം എൻ വർണം സംവരണം
അതിൽമാത്രം
വാദഗത്തി നിൻ ഭേതഗത്തി

പോര് പോര്
നേരിന്നായി പോര്
പോര് പോര്
നേർക്കുനേരെ പോര്

പോര് പോര്
നീയും ഞാനും പോര്
നീതിക്കായി പോര്
നേർക്കുനേരെ പോര്പോര് പോര് പോര്
ഭൂമിക്കായി പോര്
നിലനിൽപിന്നായി പോര്
ചോര ചീന്തി പോര് പോര് പോര് പോര്
നീയും ഞാനും പോര്
നീതിക്കായി പോര്
നേർക്കുനേരെ പോര്പോര് പോര് പോര്
അറിവിന്നായി പോര്
അന്നത്തിനും പോര്
അറുതി വരെയും പോര് പോര്

പ്രണയം തൻ പ്രാണൻ ഒഴുക്കി
അധികാരം ജീവൻ ഒടുക്കി
കരി നിയമം തെരുവിലിറക്കി
തൻ മരണം ദാഹം അടക്കി

ഈ നാടിൻ ഉടമയിതാര്
മുറുകിയ ചരടിൽ ഞെരുങ്ങിയതാര്
കഴുവേറ്റിയ കഴുവേറി നീ
കഴുമരം ഇനി ഇതിൽ ആർക്കു

ഈൗ ലോകം നിന്റേതല്ല
ഈ നാടിൻ ഉടമയും ഇല്ല
എൻ വഴിയിൽ അതിരുകളില്ല
ഇനിയും നാം പതറുകയില്ല

പതിവായ് നീ ആട്ടിയ ആട്ട്
അതിനാൽ ഞാൻ എഴുതിയ പാട്ട്
അതിൽ വാക്കുകൾ നീ കേൾക്ക് ...
കേട്ടതിൽ പലതും കാതോർക്ക്

കടപുഴകിയ കവിതഇതല്ല
കഴുമരമിനി എന്റേതല്ല
കഴുവേറ്റിയ കഴുവേറി നീ
കഴുമാരം ഇനി ഇതിൽ ആർക്ക്
കഴുവേറ്റിയ കഴുവേറി നീ
കഴുമാരം ഇനി ഇതിൽ ആർക്ക്

പോര് പോര്
നേരിന്നായി പോര്
പോര് പോര്
നേർക്കുനേരെ പോര്

പോര് പോര്
നീയും ഞാനും പോര്
നീതിക്കായി പോര്
നേർക്കുനേരെ പോര്പോര് പോര് പോര്
ഭൂമിക്കായി പോര്
നിലനിൽപിന്നായി പോര്
ചോര ചീന്തി പോര് പോര് പോര് പോര്
നീയും ഞാനും പോര്
നീതിക്കായി പോര്
നേർക്കുനേരെ പോര്പോര് പോര് പോര്
അറിവിന്നായി പോര്
അന്നത്തിനും പോര്
അറുതി വരെയും പോര് പോര്



Credits
Writer(s): Abhijith Vs
Lyrics powered by www.musixmatch.com

Link