Theendal

എന്ത് നല്ല തീണ്ടലാണേ തമ്പുരാന്റെ തീണ്ടല്
എന്ത് നല്ല തീണ്ടലാണേ തമ്പുരാന്റെ തീണ്ടല്
ഈ കാടിന്നുള്ളിലെരിഞ്ഞ് അണഞ്ഞ് പുകഞ്ഞ് മരിച്ചൊരു കഥയിത്
ഈ ഭൂവിൽ വളർന്നതിൽ പിന്നെ തളർന്ന് പൊലിഞ്ഞൊരു പൂവിൻ വ്യഥയിത്
വഴിയറിയാതകലെ മറഞ്ഞത് വഴിയെ പതിവിൽ തനിമരമായത്
ഉയിർ നീറ്റും നേരിത് പതിയെ പതിരില്ലാത്തൊരു കതിരിത് കനവിത്
കരയറിയാ തിരയിത് നീരിത്
നീരറിയാതെ വരണ്ടൊരു മുറിവിത്
മഴയറിയാ മേഘമിത്
മഴ പൊഴിയാ കാട്ടിലെ ദാഹമിത്
ഇടമറിയാ കുയിലിത് മേടയിലിരുള്
നിറഞ്ഞൊരു പൈതലിത്
വഴികാണാ കൺകളിത്
മൊഴിയറിയാതുള്ളൊരു വെമ്പലിത്
ഉപ്പ് കുത്ത്യാ മുളയ്ക്കുമോ
വേലീമേ പടരുമോ
ഉപ്പ് കുത്ത്യാ മുളയ്ക്കുമോ
വേലീമേ പടരുമോ
പട പൊരുതാൻ തുനിഞ്ഞത്
നൊടിയിടയിൽ പലപാടിടറിയത്
കനലായിട്ടൊരു തീയായ് പിന്നെ
ചുടലകളിൽ വെണ്ണീറായത്
പകലറിയാ നിലാവിതിടയിൽ
തനിയെ വിടർന്നൊരു സന്ധ്യയിത്
പൂവറിയാ തേനിത്
കിളികൾ പാടാൻ മറന്ന വരികളിത്
ആകാശത്തമ്പെയ്താല് ആകാശം തുളയുമോ
ആകാശത്തമ്പെയ്താല്
ആകാശം തുളയുമോ
ഇല പൊഴിയാ പാതയത് കള നിറയാൻ പോന്നൊരു കാലമിത്
അടി നിറയെ വേരത് വളരാൻ വഴിയെ തടകൾ ഏറെയത്
ഉയിർ തുടിക്കും നേരമത്
മുളയുദിച്ചുപൊന്തിയ കാലമത്
തണ്ടറിയാ ഇലകളത്
തണ്ടറിയുന്നിലയിലെ ശ്വാസമത്
മരമറിയാ കൊമ്പത് കൊമ്പുകളറിയാതുള്ള പരാദമത്
കനിയറിയാ പുഴുവത്
ഉള്ളിൽ വിത്തുകളറിയാ ജീവനത്
പിടയുന്നൊരു നോവത് ഉള്ളിൽ
വെന്തെരിയുന്നൊരു ഉന്മയിത്
പിരിയാതെ ഓർമയിതെന്നും
കഴിയില്ലാർക്കും മറയുവത്
തീയറിയാ നീരത് കുളിരുകൾ
അറിയാതുള്ളൊരു വേനലത്
തളിരറിയാ നീരത് നീരിന്നറിയുമോ
തന്നുടെ ഉറവയത്
മണ്ണറിയാ ഖനിയത് ഖനികൾക്കറിയുമോ ഉള്ളിലെ നിധികളത്
കല്ലറിയാ അയിരത് അയിരുകൾ നാളേക്കുള്ളൊരു കരുതലത്
വിണ്ണറിയാതൊരു മേഘം
താനേ ഉയരും സൂര്യനത്
പകലൊടുവിൽ രാവത്
രാവുകളറിയും നാളെ ശോഭയത്
പതിവായി പുലരികൾ പൂത്തിട്ട്
കുറെയേറെ രാവുമൊഴിഞ്ഞിട്ട്
പലനാളുകൾ പതിവിൽ തീർന്നിട്ട്
കാലങ്ങൾ തനിയെ തിരിഞ്ഞിട്ട്
ഇനിയില്ലേ വിരിയാൻ പൂക്കൾ
കഴിയില്ലേ വസന്തം തീർക്കാൻ
ഇനിയില്ലേ പാടും കുയിലുകൾ നിറയില്ലേ ഈ വാനിൽ പ്രതീക്ഷകൾ
തുടരില്ലേ അണയാ നാളങ്ങൾ
പടരില്ലേ ഇരുളിലും സൂര്യനായ്
കൂട്ടില്ലേ ആയിരം സ്വപ് നങ്ങൾ
ഭൂമിയിൽ നാം ഒരേ വിലാപങ്ങൾ
ഈ കാടിന്നുള്ളിലെരിഞ്ഞ് അണഞ്ഞ് പുകഞ്ഞ് മരിച്ചൊരു കഥയിത്
ഈ ഭൂവിൽ വളർന്നതിൽ പിന്നെ തളർന്ന് പൊലിഞ്ഞൊരു പൂവിൻ വ്യഥയിത്
വഴിയറിയാതകലെ മറഞ്ഞത് വഴിയെ പതിവിൽ തനിമരമായത്
ഉയിർ നീറ്റും നേരിത് പതിയെ പതിരില്ലാത്തൊരു കതിരിത് കനവിത്
ഈ കാടിന്നുള്ളിലെരിഞ്ഞ് അണഞ്ഞ് പുകഞ്ഞ് മരിച്ചൊരു കഥയിത്
ഈ ഭൂവിൽ വളർന്നതിൽ പിന്നെ തളർന്ന് പൊലിഞ്ഞൊരു പൂവിൻ വ്യഥയിത്
വഴിയറിയാതകലെ മറഞ്ഞത് വഴിയെ പതിവിൽ തനിമരമായത്
ഉയിർ നീറ്റും നേരിത് പതിയെ പതിരില്ലാത്തൊരു കതിരിത് കനവിത്

Credits
Writer(s): Farsin Sidhu
Lyrics powered by www.musixmatch.com

Link