Oru Nadiaayi (From "Oru Nadiaayi (From "Vellaripattanam")")

ഒരു നദിയായ് മൗനം
ഇരുകര നാം
ഓരോ നോവിൻ നിമിഷവുമിവിടെ
തീരാതാളും കനലുകൾ ചൊരിയെ
ആരാരോ പാടുന്നുവോ ഈണങ്ങളായിന്നു കാതിൽ
യാമങ്ങൾ മൂളുന്നൊരാ താരാട്ട്
പാട്ടെന്നപോലെ

കരളിതിലെഴുതിയതാണു ഞാനിതെൻ
ഉയിരിലെ മുറിവുകളെല്ലാം
പലവുരു കരുതിയതാണു ചൊല്ലുവാൻ
ഇടറിയ മൊഴികളിലൂടെ

എത്ര ദൂരമായാലും തേടിടുന്നു ഞാനേറെ
നിന്നെയെൻ നെഞ്ചാകെ
ഓർമ്മകൾ കിനാവായി
കാത്തുവെച്ചൊരാ ബാല്യം
മോഹങ്ങൾ തീരാതെ
പകലുകൾ ഒരുപിടി പോയാലും
പതിവുകൾ തുടരുമിനി
ജനിമലർ ഒരുഞൊടി മാഞ്ഞാലും
പോരും പൂക്കാലം
മൗനം പോലും ഭാവി മൂളുന്ന നേരങ്ങളിൽ

ആരാരോ പാടുന്നുവോ ഈണങ്ങളായിന്നു കാതിൽ
യാമങ്ങൾ മൂളുന്നൊരാ താരാട്ട്
പാട്ടെന്നപോലെ



Credits
Writer(s): Vinayak Sasikumar, Sachin Shankor Mannath
Lyrics powered by www.musixmatch.com

Link