Oru Chembaneer

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്കു നീട്ടിയില്ല
ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്കു നീട്ടിയില്ല

എങ്കിലും എങ്ങനെ നീയറിഞ്ഞു, എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ, നീ പറയൂ
പറയൂ, നീ പറയൂ

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്കു നീട്ടിയില്ല

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല
നിറ നീലരാവിലെ ഏകാന്തതയിൽ
നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല

എങ്കിലും നീ അറിഞ്ഞു
എൻ നിനവെന്നും നിൻ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീർ

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാൻ മൂളിയില്ലാ
പുലർമഞ്ഞു പെയ്യുന്ന യാമത്തിലും
നിൻ മൃദുമേനിയൊന്നു തലോടിയില്ല

എങ്കിലും നീയറിഞ്ഞു
എൻ മനമെന്നും നിൻ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു, എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ, നീ പറയൂ
പറയൂ, നീ പറയൂ

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്കു നീട്ടിയില്ല



Credits
Writer(s): Unni Menon, Prabha Varma
Lyrics powered by www.musixmatch.com

Link