Aaru Nee

ഈ വെയിലിതളായ് നിൻ മിഴിയിലെ
പൂ വഴിയണയുമ്പോൾ നിന്നിലേതോ
വെൺ നിഴലൊളിയെഴുതീ തരളമായ്
എൻ ഉയിരലയാകും മൗന ദാഹം
നലമെഴും ചിരാതാവുകീ
ചിരമൊരേ കിനാച്ചില്ലയിൽ

ഈ വെയിലിതളായ് നിൻ മിഴിയിലെ
പൂ വഴിയണയുമ്പോൾ നിന്നിലേതോ

അകമിനി വിരലുപോൽ
പരതിടുമിരവുകൾ
കുതിരുമി കുങ്കുമം
നിറയുമൊരഴകിനായ്

അതിരുകൾ മായുന്നൊരീ, നേരം
നനവണിയും രാവുകൾ

മനമറിയും വാക്കുകൾ - ഉള്ളിൽ
കനക നിലാ ചന്തമായ്

ആര് നീ... നിലാവുതന്നണഞ്ഞ,വാനമായ്
പോരുമോ
ആര് നീ... നിലാവുതന്നണഞ്ഞ,വാനമേ
പോരുമോ



Credits
Writer(s): Nandu Sasidharan, Yadhu Krishnan
Lyrics powered by www.musixmatch.com

Link