Enthinu Veroru Sooryodayam (Unplugged)

എന്തിനു വേറൊരു സൂര്യോദയം
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെൻ അരികിലില്ലേ
മലർവനിയിൽ വെറുതെ
എന്തിനു വേറൊരു സൂര്യോദയം

നിൻ്റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായി വന്നു ഞാൻ
നിൻ്റെ സാന്ത്വന വേണുവിൽ
രാഗ ലോലമായി ജീവിതം
നീയെൻ്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു സൂര്യോദയം

ശ്യാമഗോപികേ ഈ മിഴി
പൂക്കളിന്നെന്തേ ഈറനായി
താവകാംഗുലി ലാളനങ്ങളിൽ
ആർദ്രമായി മാനസം
പൂകൊണ്ട് മൂടുന്ന വൃന്ദാവനം
സിന്ദൂരമണിയുന്ന രാഗാംബരം
പാടൂ സ്വരയമുനേ
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെൻ അരികിലില്ലേ
മലർവനിയിൽ വെറുതെ
എന്തിനു വേറൊരു മധുവസന്തം



Credits
Writer(s): Kaithapram, Raveendran
Lyrics powered by www.musixmatch.com

Link