Ottam / Autumn

ആയിരം വാകപ്പൂവുകൾ
വിരിഞ്ഞൊരീ നീലവാനം
ആശതൻ നൂൽക്കെട്ടുകൾ
മേഘമായ് പാറിപ്പോകയോ
യാത്രയിൽ പതിയെ പാതയിൽ
പാടുമീ മൂകഗാനം
കേൾക്കുവാൻ കാതോർക്കവേ
പാട്ടിതിൽ നീ മയങ്ങയോ

കണ്ണുകൾ മെല്ലെ താഴവേ
വാതിലോ പതിയെ ചാരവേ
കാണുവാൻ ബാക്കിവെച്ചൊരാ
സ്വപ്നമോ നീ മറക്കയോ

പ്രാണനായ് പാരിജാതമായ്
ഓർമ്മകൾ പെയ്തിറങ്ങവേ
പാതിയായ് കോർത്തുവെച്ചൊരാ
ജീവനും വഴിമാറുമോ

മാരിവിൽ ഗന്ധം പൂശിയ
രാത്രി നീന്തി കടക്കയോ
വീണ്ടുമേ വീണുപോകയോ
ഒടുവിലായ് മാഞ്ഞുപോകയോ

വാകകൾ വീണ്ടും പൂക്കുമോ
വാനവും ചോപ്പ് തൂകുമോ
പെയ്യുമീ തോരാമഴയിലും
വെയിലിനായ് ഈണം മൂളുമോ
മേഘമോ വഴികൾ കാട്ടുമോ
കനവുകൾ കനവായ് നിൽക്കുമോ
രാത്രിയിൽ നീ മയങ്ങവേ
മാരിവിൽ കാഴ്ച്ച കാണുമോ

കണ്ണുകൾ മെല്ലെ താഴവേ
വാതിലോ പതിയെ ചാരവേ
കാണുവാൻ ബാക്കിവെച്ചൊരാ
സ്വപ്നമോ നീ മറക്കയോ
മാരിവിൽ ഗന്ധം പൂശിയ
രാത്രി നീന്തി കടക്കയോ
വീണ്ടുമേ വീണുപോകയോ
ഒടുവിലായ് മാഞ്ഞുപോകയോ
ഒടുവിലായ് മാഞ്ഞുപോകയോ
ഒടുവിലായ് മാഞ്ഞുപോകയോ



Credits
Writer(s): Christo George
Lyrics powered by www.musixmatch.com

Link