Chiriyilaliyam Nilavu Pole (From "A Ranjith Cinema")

ചിരിയിലലിയാം നിലാവ് പോലെ
ഉയിരിലലിയാം കിനാവ് പോലെ
മണിമുത്തങ്ങൾ നെഞ്ചോരം
ഏകുന്ന താരങ്ങളായ് വാനിൽ
പല ജന്മങ്ങൾ ഒന്നായി മാറുന്ന നേരങ്ങളായ് സദാ
അവൾ വരും ശലഭമായ് എന്നോരമായ്
വെയിൽ ഇളം പുതുദിനം വിലോലമായ്

നീ മായാതെ കണ്ണിൽ
ഈ നെഞ്ചോരമെന്നിൽ
എന്നെന്നും തേടും ചിറകോർമ്മയായ് മനം
എൻ കൈകളിൽ നിൻ കൈകളാൽ
മെല്ലെ തൊടും മോഹമായ് നീ

മണിമുത്തങ്ങൾ നെഞ്ചോരം
ഏകുന്ന താരങ്ങളായ് വാനിൽ
പല ജന്മങ്ങൾ ഒന്നായി മാറുന്ന നേരങ്ങളായ് സദാ
അവൾ വരും ശലഭമായ് എന്നോരമായ്
വെയിൽ ഇളം പുതുദിനം വിലോലമായ്

ഈ രാവിൻ മരന്ദം
നിൻ മെയ്യാകെ മൂടും
വെൺതിങ്കൾ പോലെ ഉയരാഴമായ് വരാം
ഈ ജീവനിൽ എൻ പാതിയായ്
ചേരുന്നുവോ ദാഹമായ് നീ

മണിമുത്തങ്ങൾ നെഞ്ചോരം
ഏകുന്ന താരങ്ങളായ് വാനിൽ
പല ജന്മങ്ങൾ ഒന്നായി മാറുന്ന നേരങ്ങളായ് സദാ
അവൾ വരും ശലഭമായ് എന്നോരമായ്
വെയിൽ ഇളം പുതുദിനം വിലോലമായ്



Credits
Writer(s): Ajeesh Dasan, Midhun Asokan
Lyrics powered by www.musixmatch.com

Link