Edan Poove (From "Little Hearts")

ഏദൻ പൂവേ, മനം തന്ന പെണ്ണേ
നീ എൻ മുന്നിൽ നിറം കൊണ്ടതെന്തെ?
നാളിന്നോളം കൊതിക്കാത്തതെല്ലാം
ഒന്നിനി കാതിലോതി മായുക എങ്ങോ നീ ദൂരെ?

ഒന്നും ഒളിക്കാതെ, ഒരിക്കലും മടിക്കാതെ
പറഞ്ഞു നാം പകർന്നീടാ രഹസ്യമുണ്ടോ?
നിന്നെ നിനക്കാതെ, അടുത്തു വന്നിരിക്കാതെ
മറന്നു ഞാൻ ചിരിക്കാതെ കടന്ന നാൾ ഉണ്ടോ?

ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ
ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ

നിധിയെ, നിധിയെ നിന്നെ കാണും മുൻപേ
മരുവിൽ ഒഴുകും പാവം അരുവി ഞാനേ
കവിളിൻ മണമോ ദൂതായ് കൊണ്ടേ വന്നേ
ഇരവിൽ തഴുകാൻ പോരും കോടക്കാറ്റും
ആലിംഗനമേ
ഇടനെഞ്ചിൽ നെഞ്ചം ഒരുങ്ങുമ്പോൾ
ആവർത്തനമായ്
അനുരാഗ കല്പനകളേറുന്നേ
എന്തീ മധുരം
ഇവനാദ്യമായ് അറിയും ഏതോ ഭാവം
ഏഴ് ജന്മം ഇണയായിടേണം ഇനി നാം
ഇവിടെ

ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ
ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ

ഏദൻ പൂവേ, മനം തന്ന പെണ്ണേ
നീ എൻ മുന്നിൽ നിറം കൊണ്ടതെന്തേ?
നാളിന്നോളം കൊതിക്കാത്തതെല്ലാം
ഒന്നിനി കാതിലോതി മായുക എങ്ങോ നീ ദൂരെ

തെന്നി പിടിക്കാതെ, പിടിച്ചുകൊണ്ട് ഒളിക്കാതെ
കടുത്തൊരെൻ വിരിമാറിൽ പടർന്ന നിന്നെ
നുള്ളി കെടുത്താതെ, കവിൾ തടം നനക്കാതെ
ഇരുട്ടിലെ വിളക്കായ് ഞാൻ തെളിച്ചിടാം കണ്ണേ

ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ
ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ
ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ
ഒഹഹോ ഓ ഓഹോ
ഒഹഹോ ഒഓ ഓഹോ



Credits
Writer(s): Vinayak S, R G Kailas Menon
Lyrics powered by www.musixmatch.com

Link