Aarambhamaay

ആരംഭമായി
കഥകൾ വരയിൽ വിരിയേ
ആകാശത്തെ അതിരേ മാഞ്ഞുവോ?
ആരും കാണാ
നിഴലിൽ നിറയെ നിറമായ്
ആനന്ദമേ
അലിവായ് പെയ്തതോ

താഴെല്ലാം താനേ നീങ്ങിയോ?
താളിൻമേൽ വർണം തൂകിയോ?
മാറാലക്കുള്ളിൽ മിന്നിയോ?
മാറ്റേറും മായാമാരിവിൽ

കണ്ടറിഞ്ഞതോ
കേട്ടറിഞ്ഞതോ
തൊട്ടറിഞ്ഞതോ
ഉള്ളറിഞ്ഞതോ
വട്ടമിട്ടിരുന്ന്
കൂട്ടു കൂടി ചൊല്ലാൻ
ഓർത്തെടുത്ത്
മുത്ത് പോലെ
കോർത്തിണക്കി
ചേർത്തൊരുക്കിടാം

(പ പാ പ പാ പ പാ)
(പ പാ പ പാ പ പാ)
(പ പാ പ പാ പ പാ)
(പ പാ പ പാ പ പാ)

കാണാ കര തൊടാനായ്
കാലം വരം തരുമ്പോൾ
മുന്നിൽ ഇളം നിലാവായ്
തെളിഞ്ഞതേതു പ്രകാശം

ഉള്ളിൽ കുളിർ കുടഞ്ഞും
മഞ്ഞിൽ മുഖം വിടർന്നും
പൂക്കുന്നൊരു പ്രഭാതം
കിനാവിലാകെ നറുചിരിയെഴുതി

മണ്ണിൽ വീണ്ടും
കാലൂന്നിക്കൊണ്ടേ
വിണ്ണിൽ മിന്നും
വാർമേഘം തൊട്ടോ?
ലോകം കാതോർക്കുന്നേ
തീരാതോരോ കഥകൾ അറിയാൻ

ആരംഭമായി
കഥകൾ വരയിൽ വിരിയേ
ആകാശത്തെ അതിരേ മാഞ്ഞുവോ?
ആരും കാണാ
നിഴലിൽ നിറയെ നിറമായ്
ആനന്ദമേ
അലിവായ് പെയ്തതോ

താഴെല്ലാം താനേ നീങ്ങിയോ?
താളിൻമേൽ വർണം തൂകിയോ?
മാറാലക്കുള്ളിൽ മിന്നിയോ?
മാറ്റേറും മായാമാരിവിൽ

കണ്ടറിഞ്ഞതോ
കേട്ടറിഞ്ഞതോ
തൊട്ടറിഞ്ഞതോ
ഉള്ളറിഞ്ഞതോ
വട്ടമിട്ടിരുന്ന്
കൂട്ടു കൂടി ചൊല്ലാൻ
ഓർത്തെടുത്ത്
മുത്ത് പോലെ
കോർത്തിണക്കി
ചേർത്തൊരുക്കിടാം

(പ പാ പ പാ പ പാ)
(പ പാ പ പാ പ പാ)
(പ പാ പ പാ പ പാ)
(പ പാ പ പാ പ പാ)



Credits
Writer(s): Manu Manjith, Sankar Sharma
Lyrics powered by www.musixmatch.com

Link