Aaru Nee (From "Chithini")

ആരു നീ, ആരു നീ, ആരാണു നീ
ആരു നീ, ആരു നീ, ആരാണു നീ

ആരാണു നീയെനിക്കോമലേ
ആരാണു നീയെനിക്കാരോമലേ
ചിന്തകളിൽ രാഗ സ്വപ്നങ്ങളിൽ
എന്നിലെയെന്നെയുണർത്തും വികാരമേ
ആരു നീ, ആരു നീ, ആരാണു നീ
ആരു നീ, ആരു നീ, ആരാണു നീ

അറിയാതെന്നാത്മാവിൽ വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ
ഒരു ദുഃഖ ഗാനത്തിൻ ശ്രുതി കേട്ടു വന്നെന്റെ
ചേതനക്കുണർവ്വു പകർന്നവളോ

ആരു നീ, ആരു നീ, ആരാണു നീ
ആരാണു നീയെനിക്കാരോമലേ
ആരു നീ, ആരു നീ, ആരാണു നീ
ആരു നീ, ആരു നീ, ആരാണു നീ

മ പ സ സ സ രി രി
ഗ പ മ ഗ മ പ പ നി പ
മ പ സ സ സ ഗ നി നി ഗ
ഗ മ പ നി പ പ മ

ഹൃദയരഞ്ജിനിയാമെൻ പൊന്മണിവീണയിൽ
പുതിയൊരു രാഗം പകർന്നവളോ
താളം പിഴച്ചു നിലച്ചൊരെൻ ജീവനിൽ
മൃതസഞ്ജീവനിയായവളോ
ആരു നീ, ആരു നീ, ആരാണു നീ
ആരാണു നീയെനിക്കാരോമലേ

ആരു നീ, ആരു നീ, ആരാണു നീ
ആരു നീ, ആരു നീ, ആരാണു നീ

ആരാണു നീയെനിക്കോമലേ
ആരാണു നീയെനിക്കാരോമലേ
ചിന്തകളിൽ രാഗ സ്വപ്നങ്ങളിൽ
എന്നിലെയെന്നെയുണർത്തും വികാരമേ
ആരു നീ, ആരു നീ, ആരാണു നീ
ആരു നീ, ആരു നീ, ആരാണു നീ



Credits
Writer(s): East Coast Vijayan, Ranjin Raj
Lyrics powered by www.musixmatch.com

Link